Latest News
Loading...

കളരിയാമ്മാക്കൽ ചെക്ക് ഡാം ഉടനടി അടയ്ക്കണം :-രാജേഷ് വാളിപ്ളാക്കൽ

 മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തിൽ കളരിയാമ്മാക്കൽ കടവിലെ ചെക്ക് ഡാം എത്രയും വേഗം അടയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ ആവശ്യപ്പെട്ടു .ഇത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ , അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് നിവേദനം നൽകി. കാലവർഷം ആരംഭിച്ച സമയത്താണ് പലകകൾ നീക്കം ചെയ്ത് ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും, മാലിന്യങ്ങളും മരക്കമ്പുകളും നീക്കം ചെയ്തത് .ഇതുമൂലം ചെക്ക് ഡാമിൻറെ ആഴം വർധിക്കുന്നതിനും കൂടുതൽ ജലംസംഭരിക്കുന്നതിനും വെള്ളമൊഴുക്ക് സുഗമമാക്കുന്നതിനും കാരണമായി. 

പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, മീനച്ചിൽ എന്നീ പഞ്ചായത്തുകളിലെ 1500 ഓളം വീടുകളിൽ വേനൽക്കാലത്ത് കുടിവെള്ളമെത്തിക്കുന്നതിന് ആവശ്യമായ ജലം ലഭിക്കുന്നത് കളരിയാമ്മാക്കൽ ചെക്ക് ഡാമിൽ നിന്നാണ്. ഇരുകരകളിലും ഉള്ള നൂറുകണക്കിന് കിണറുകളിൽ ജലനിരപ്പ് ഉയരുന്നതിനും ജലം സുലഭമായി ലഭിക്കുന്നതിനും ഈ ചെക്ക്ഡാംഉപകാരപ്പെടുന്നുണ്ട്. അതുപോലെ കൃഷിക്കും ധാരാളമായി വെള്ളം ഉപയോഗിക്കുന്നു.ചെക്ക് ഡാമിൻറെ മേൽനോട്ടത്തിനായി ആർ .ഡി . ഒ .ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ ,കുടിവെള്ള പദ്ധതിയുടെ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments