തീക്കോയി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ അട്ടിക്കുളത്ത് (ഒറ്റയിട്ടി) ചെക്ക് ഡാം പണിയുന്ന കരാറുകാരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് ആരോപണം. 25 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന് ഉപയോഗിക്കുന്നത് തുരുമ്പെടുത്ത പഴയകമ്പികളാെന്നാണ് ആരോപണമുയരുന്നത്. എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും വാര്‍ഡ് പഞ്ചായത്ത് തല ജനപ്രതിനിധികളും ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സിപിഐ ആരോപിച്ചു.
ഇറിഗേഷന്‍ വകുപ്പിന്റെയും പഞ്ചായത്തിന്റെയും കടുത്ത അനാസ്ഥയാണ് ഈ ക്രമക്കേടിനു കാരണം. പ്രദേശവാസികള്‍ വാര്‍ഡ് മെമ്പറെയും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ജനങ്ങളുടെ പങ്കാളിത്തത്തോടെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായി സിപിഐ ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കി.
പഞ്ചായത്തിന് ഇതില്‍ പങ്കില്ലെന്നും സിപിഐയുടെ തരംതാണ രാഷ്ട്രീയമാണെന്നും അവര്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള വകുപ്പ് ചെയ്യുന്ന ജോലിയില്‍ തെറ്റുണ്ടെങ്കില്‍ അത് ആ സംവിദാനത്തിലാണ് പറയേണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് പറഞ്ഞു. ഈ വര്‍ക്കില്‍ പഞ്ചായത്തിനോ പഞ്ചായത്ത് അംഗങ്ങള്‍ക്കോ ബന്ധമില്ലെന്നും ഈ വര്‍ക്ക് സംബന്ധിച്ച് പഞ്ചായത്തിന് ബോധ്യമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments