Latest News
Loading...

കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

 പാലാ : ചത്തീസ്ഗഡിലെ
നാരായണൻ പൂരിൽ കത്തോലിക്കാ ദേവാലയവും തിരുസരൂപങ്ങളും അക്രമിസംഘം അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച്  കത്തോലിക്കാ കോൺഗ്രസ്  പാലാ രൂപത സമിതി പാലാ കുരിശുപള്ളി കവലയിൽ  പ്രതിഷേധ ധർണ്ണ നടത്തി.രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപറമ്പിൽ ധർണ്ണ ഉൽഘാടനം ചെയ്തു.

മതേതര രാജ്യത്ത് നടക്കാൻ പാടില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് ഇത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചില സംഘടിത പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ ആസൂത്രിതമായ അക്രമണങ്ങൾ നടക്കുന്നത് വേദനാജനകമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



സീറോ മലബാർ രൂപതയ്ക്ക് കീഴിലുള്ള പള്ളിയാണ് സായുധരായ എത്തിയ നൂറുകണക്കിനാളുകൾ ചേർന്ന് ആക്രമിച്ചത്. ഏതാനും നാളുകളായി നാരായൺപൂർ മേഖലയിൽ കത്തോലിക്കർക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ജഗദൽപൂർ രൂപതയുടെ പ്രധാന ദേവലയങ്ങളിലൊന്നാണ് ആക്രമണത്തിന് ഇരയായ സേക്രട്ട് ഹാർട്ട് ചർച്ച്.  

രൂപതാ പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യഷത വഹിച്ച യോഗത്തിൽ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, രാജീവ് കൊച്ചുപറമ്പിൽ , ജോസ് വട്ടുകുളം, സാജു അലക്സ്, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ ആൻസമ്മ സാബു , സി എം ജോർജ്, ജോൺസൺ ചെറുവള്ളി,സണ്ണി മാന്തറ,ജോസ് ജോസഫ് മലയിൽ,ജോസ് അമ്പാട്ട്, രാജേഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments