Latest News
Loading...

വിശ്വാസ പരിശീലന പൂർവ്വ വിദ്യാർത്ഥി സംഗമം

ഇടപ്പാടി: വൈവിധ്യവും അപൂർവവുമായ ഒരു നൂതന സമ്മേളനത്തിന് ഇടപ്പാടി സെന്റ് ജോസഫ് പള്ളി വേദിയായി. പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളുടെ സംഗമ വേദികളായി മാറിക്കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് മുൻപിൽ വിശ്വാസ തീഷ്ണതയുടെ ഏടുകൾ കണ്ടെത്തി ഇടപാടി സെന്റ് ജോസഫ് സൺഡേസ്കൂൾ 1997 ബാച്ച് അംഗങ്ങൾ ഒത്തുചേർന്നത് പാലാ രൂപതയ്ക്ക് തന്നെ ഒരു വേറിട്ട അനുഭവമായി. രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള കൃതജ്ഞത ബലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഫാ. ഓസ്റ്റിൻ കച്ചിറമറ്റത്തിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. 

മെൽബൺ രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. മാത്യു അരീപ്ലാക്കൽ അനുഗ്രഹപ്രഭാഷണവും ഫാ.ജോസഫ് പാണ്ടിയെൽ ഫാ പോൾ പാറക്കൽ, ഫാ ജോർജ് കൊട്ടാരം, സി. ക്രിസ്റ്റി പഞ്ചായത്ത് മെമ്പർ ശ്രീ ജോസുകുട്ടി അമ്പലമറ്റം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോയിക്കുട്ടി മണ്ണൂർ, ഫ്രാങ്ക്ളിൻ മാത്യു, സോബിച്ചൻ ജെയിംസ്, സിബി വടക്കേതിൽ, രജിത വാലിപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments