Latest News
Loading...

സഹകരണ ജീവനക്കാർ ഇന്ന് കരിദിനം ആചരിക്കും


 ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള ഇൻസെന്റീവ് തുക മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചതിലും കുടിശിക തുക നൽകാത്തതിലും പ്രതിക്ഷേധിച്ച് കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാർ ഇന്ന് കരിദിനം ആചരിക്കും.
 

.ഇൻസെന്റീവ് വെട്ടിക്കുറച്ച നടപടി ഉടൻ പിൻവലിക്കണമെന്നും കുടിശിക തുക നൽകാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ സമരപരിപാടികൾക്ക് കെ.സി.ഇ. എഫ് നേതൃത്വം നൽകുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.
താലൂക്ക് പ്രസിഡന്റ്‌ മനോജ്‌ ജോസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം ആർ സാബുരാജൻ,സോബിൻ ജോസഫ്, അരുൺ ജെ മൈലാടൂർ തുടങ്ങിയവർ പ്രസംഗിച്ചു.

   ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നവർക്കുള്ള ഇൻസെന്റീവ് വെട്ടിക്കുറച്ചത്തിനെതിരെ ഇടതുപക്ഷ സംഘടനകളായ കെ. സി. ഇ. യു. (CITU), കെ. സി. ഇ. സി(AITUC) എന്നിവരും പ്രതിക്ഷേധവുമായി രംഗത്തെത്തി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments