ഇസ്ലാമിക സംഘാടനകൾക്കെതിരെ ശബ്ദിച്ചാൽ പാലക്കാടും ആലപ്പുഴയിലും നടന്നത് പാലായിലും ആവർത്തിക്കുമെന്ന്, ബിജെപി പാലാ മണ്ഡലം വൈസ്പ്രസിഡന്റ് ജയൻ കരുണാകരന് വധഭീഷണി. പൊതു പരുപാടികളിലും സോഷ്യൽ മീഡിയയിലും പോപ്പുലർ ഫ്രണ്ട് , SDPI തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നതിനാലാണ് പാലക്കാട് നിന്ന് ഭീഷണി കത്ത് ലഭിച്ചതെന്ന് ജയൻ പറഞ്ഞു.
നേരത്തെ ലൗജിഹാദ് നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിലും ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ ഈരാറ്റുപേട്ടയിൽ നിന്നും നിരന്തരം വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാലായിലെ വ്യാപാര സാമ്പത്തിക മേഖലയിൽ SDPI ഭീകരർ പിടിമുറുക്കുന്നു എന്ന് പൊതുവേദിയിൽ സംസാരിച്ചതിന് ഏതാനും വർഷം മുൻപ് വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പാലാ ഡിവൈഎസ്പിക്ക് ഭീഷണികത്ത് കൈമാറി പരാതി നൽകിയതായും കൂടാതെ ദേശീയ അന്വേഷണ ഏജൻസികൾക്കും പരാതി നൽകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments