Latest News
Loading...

മുനിസിപ്പൽ ഓഫീസിന് മുന്നിൽ ധർണ നടത്തി

പാലായിൽ പടർന്നു പന്തലിക്കുന്ന ലഹരി മാഫിയകൾക്കെതിരെ ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുനിസിപ്പൽ ഓഫീസ് ധർണ ബിജെപി മണ്ഡലം അധ്യക്ഷൻ ബിനീഷ് ചൂണ്ടച്ചേരി ഉദ്ഘാടനം ചെയ്തു, പാലായിലെ വ്യാപാരികളുടെയും സാധാരണക്കാരുടെയും സമാധാന അന്തരീക്ഷം തകർക്കുന്ന ലഹരി ഗുണ്ടാ മാഫിയകൾക്കെതിരെ  നടപടി സ്വീകരിക്കാത്ത പക്ഷം ഭാരതീയ ജനത പാർട്ടി പാലാ മണ്ഡലം കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

.പാലാ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.ജി.അനിഷ്, P. R മുരളീധരൻ, വൈസ് പ്രസിഡന്റ്‌ ജയൻ കരുണാകരൻ, ശുഭ സുന്ദർരാജ്, മണ്ഡലം സെക്രട്ടറി സതീഷ് ജോൺ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ്‌ മിനി അനിൽ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ കെ. കെ. രാജപ്പൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments