Latest News
Loading...

BJP പാലാ ഭരണങ്ങാനം മണ്ഡലങ്ങളിലെ പദയാത്ര 25 26 തീയതികളിൽ

ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി പാലാ നിയോജകമണ്ഡലത്തിൽ പാലാ, ഭരണങ്ങാനം മണ്ഡലങ്ങളിലെ പദയാത്ര 25 26 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദയാത്രയിൽ കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. ബിജെപി പാലാമണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി നയിക്കുന്ന പദയാത്ര 25 നു വൈകിട്ട് അഞ്ചുമണിക്ക് രാമപുരത്ത് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. 


രാമപുരത്തെ പര്യടനത്തിനുശേഷം 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഐങ്കൊമ്പിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് ആറിന് പാലായിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന വക്താവ് അഡ്വക്കേറ്റ് എൻ കെ നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഭരണങ്ങാനം മണ്ഡലത്തിലെ പദയാത്ര മണ്ഡലം പ്രസിഡന്റ് സരീഷ് പനമറ്റം നയിക്കും. 26ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കുരുവിക്കൂടിൽ മധ്യമേഖലാ സെക്രട്ടറി ടി എൻ ഹരികുമാർ ഉദ്ഘാടനം ചെയ്യും. 


വൈകിട്ട് ആറുമണിക്ക് പനക്കപാലത്ത് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വമ്പിച്ച ജനകീയ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സോബിൻ ലാൽ, രഞ്ജിത്ത് മീനാഭവൻ, എൻ കെ ശശികുമാർ, അഡ്വക്കേറ്റ് ജി അനീഷ്, മുരളീധരൻ നീലൂർ, ജയൻ കരുണാകരൻ, സതീഷ് ജോൺ, ഷിജു സി എസ്, അഡ്വക്കറ്റ് പിജെ തോമസ്, പ്രൊഫസർ ബി വിജയകുമാർ, അഡ്വക്കേറ്റ് എസ് ജയസൂര്യൻ, സോമശേഖരൻ തച്ചേട്ട്, സതീഷ് തലപ്പലം, ഷാനു വിഎസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും. 


പരിപാടികൾ വിശദീകരിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി പാലാമണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ജനറൽ സെക്രട്ടറി പി ആർ മുരളീധരൻ, വൈസ് പ്രസിഡന്റ് ജെ എൻ കരുണാകരൻ,ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് പനമറ്റം, ജനറൽ സെക്രട്ടറിമാരായ സതീഷ് തലപ്പലം, സാനു വിഎസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments