Latest News
Loading...

ചെമ്പിൽ പക്ഷിപ്പനി; 1317 പക്ഷികളെ ദയാവധം ചെയ്തു

കോട്ടയം: ജില്ലയിൽ ചെമ്പ് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടാം വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും ദയാവധം ചെയ്തു മറവു ചെയ്യുന്നതിനു നടപടി സ്വീകരിച്ചു.  രോഗം സ്ഥിരീകരിച്ച രണ്ടു മാസത്തിൽ താഴെയുള്ള 271 താറാവുകളെ ദയാവധം ചെയ്തു.   ഒരു കിലോമീറ്റര്‍ ചുറ്റളവിൽ വളര്‍ത്തുന്ന 542 കോഴികളേയും  433 താറാവുകളേയും  71 ലൗ ബേർഡ്സിനേയും ദയാവധം നടത്തി ശാസ്ത്രീയമായി  മറവു ചെയ്തു. റവന്യൂ, ആരോഗ്യം, പൊലീസ്, പഞ്ചായത്ത്, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ സംയുക്തമായാണ്  പ്രവർത്തനങ്ങൾ നടത്തിയത്.  

.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, ജില്ലാ എ പിഡിമിയോളജിസ്റ്റ് ഡോ. രാഹുൽ,  ചീഫ് വെറ്ററിനറി  ഓഫീസർ ഡോ. മനോജ് കുമാർ,  എന്നിവർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ചെമ്പ് പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. കവിത, ഡോ. അജയ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ദ്രുതകർമ സേനയാണ് പക്ഷികളെ നശിപ്പിച്ച് മറവു ചെയ്തത്.

രോഗബാധ കണ്ടെത്തിയ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള  രോഗബാധിത പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ  നാളെ  പൂർത്തീകരിക്കാനാവുമെന്ന് ഡോ. ഷാജി പണിക്കശേരി അറിയിച്ചു



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments