Latest News
Loading...

കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ഭാരത് ജോഡോ ഐക്യദാര്‍ഢ്യം പ്രഖ്യാപനം


പാലാ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന ദിനത്തില്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച ഭാരത് ജോഡോ സന്ദേശത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപനം നടത്തി.  

മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍.വി ജോസ് കുരിശുപള്ളി കവലയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയും ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.   


ഗാന്ധി ഘാതകരെ ആരാധ്യ പുരുഷരാക്കിയ സംഘപരിവാറിന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുന്നതാണ് രാഹുല്‍ ഗാന്ധിയുടെ സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രവും അതിനു പ്രചാരം നല്‍കുന്ന ഭാരത് ജോഡോ യാത്രയുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി വ്യക്തമാക്കി. 

യോഗത്തില്‍ ഷോജി ഗോപി, പ്രിന്‍സ് വി.സി, ജോസഫ് പുളിക്കന്‍, ബിജോയി എബ്രാഹം, അഡ്വ. ജോണ്‍സി നോബിള്‍, വക്കച്ചന്‍ മേനാംപറമ്പില്‍, ജോയി മഠം, ബിജോയി തെക്കേല്‍, കുഞ്ഞുമോന്‍ പാലയ്ക്കന്‍, റെജി നെല്ലിയാനി, സത്യനേശന്‍ തോപ്പില്‍, തോമസ് ആവിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments