Latest News
Loading...

ബീയാര്‍ പ്രസാദ് (62) അന്തരിച്ചു

ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടിയ ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (62) അന്തരിച്ചു.  ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. സംസ്‌കാരം നാളെ നടക്കും. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. ദീര്‍ഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു. 



.അറുപതോളം സിനിമകള്‍ക്കു പാട്ടെഴുതിയതില്‍ പലതും വന്‍ ഹിറ്റുകളായിരുന്നു. 'ഒന്നാംകിളി പൊന്നാണ്‍കിളി... ', 'കേരനിരകളാടും ഒരുഹരിത ചാരുതീരം', 'മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി..' തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങള്‍. പ്രിയദര്‍ശന്റെ 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. അതിലെ ഗാനങ്ങള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും അവസരങ്ങളെത്തി. 'ജലോല്‍സവം' എന്ന സിബി മലയില്‍ ചിത്രത്തിലെ 'കേരനിരകളാടും...' ഗാനം മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങി. മുപ്പതിലേറെ സിനിമകളിലായി ഇരുനൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.


'ഷഡ്കാല ഗോവിന്ദമാരാര്‍' എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമല്‍സരത്തില്‍ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. എം.ടിയുടെ ആശിര്‍വാദത്തോടെ അതു സിനിമയാക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഭരതനുമായുള്ള അടുപ്പത്തില്‍ അദ്ദേഹത്തിന്റെ 'ചമയം' എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. അതിന്റെ തിരക്കഥയെഴുത്തില്‍ ജോണ്‍ പോളിന്റെ സഹായിയുമായി. 15 വര്‍ഷത്തോളം ചാനല്‍ അവതാരകനായിരുന്നു.  ഭാര്യ സനിത പ്രസാദ്. ഒരു മകനും മകളുമുണ്ട്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments