Latest News
Loading...

പ്രതിപക്ഷ ഭിന്നതയിൽ നിന്നും മുഖം രക്ഷിക്കുവാൻ അംഗൻവാടിയുമായി പ്രതിപക്ഷം

പാലാ: നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ പ്രതിപക്ഷ ചേരിയിൽ നിന്നും രണ്ട് വോട്ട് കുറഞ്ഞതിലുള്ള ജാള്യത മറയ്ക്കുന്നതിനാണ് കിഴതടിയൂർ വാർഡിലെ അംഗ ൻവാടിക്കായുള്ള പുതിയ പ്രതിപക്ഷ വിഷയമെന്ന് കേരള കോൺഗ്രസ് (എം) നഗരസഭാ പാർലമെൻ്ററി പാർട്ടി ലീഡർ ആൻ്റോ പടിഞ്ഞാറേക്കര . ചെയർമാൻ തെരഞ്ഞെടുപ്പിനു ശേഷം ജോസ്.കെ.മാണിക്കെതിരെ നടത്തിയ പ്രചാരണത്തിൻ്റെ മറപിടിച്ച് ഇതിലും വാർത്താ കവറേജിനായാണ് അംഗൻവാടിയുമായി ഇപ്പോൾ ഇറങ്ങി തിരിച്ചിരിക്കുന്നത്.



    കിട്ടുന്ന അവസരങ്ങൾ ഒക്കെ എങ്ങനെയെങ്കിലും ജോസ് കെ.മാണിയെ അപകീർത്തിപ്പെടുത്തുകയെന്ന ചിലരുടെ ഗൂഡലക്ഷ്യങ്ങൾക്ക് ഉപകരണമാവുക എന്നത് മാത്രമാണ് കിഴതടിയൂർ വാർഡ് കൗൺസിലറുടെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് കേരളാ കോൺഗ്രസ് (എം) പാർലമെൻ്ററി പാർട്ടി യോഗം ചൂണ്ടിക്കാട്ടി. കേരളാ കോൺഗ്രസിനോടും മാണി സാറിനോടും ആ കുടുംബത്തോടും എന്നും നീതി പുലർത്തിയിരുന്ന വ്യക്തിയാണ് കൗൺസിലർ ജോസ് ഇടേട്ട്. കേരളാ കോൺഗ്രസ് എം ഇടതുപക്ഷ സഖ്യത്തിൻ്റെ ഭാഗമായപ്പോൾ സീറ്റ് വിഭജനത്തിൽ മുന്നണി ധാരണ പ്രകാരം ചില നീക്കുപോക്കുകൾ നടത്തേണ്ടി വന്നു.അതു കൊണ്ട് കേരളാ കോൺസിൻ്റെ സിറ്റിംഗ് സീറ്റായ 12-ാം വാർഡ് cpm ന് വിട്ടുനൽകേണ്ടി വന്നു.തന്മൂലം കേരളാ കോൺഗ്രസ് എം ൻ്റെ സ്ഥാനാർത്ഥിയായി പ്രവർത്തിച്ച് തുടങ്ങിയിരുന്ന ജോസ് ഇടേട്ടിന് സീറ്റ് നഷ്ടമായി. ഇത് അദ്ദേഹത്തിന് സഹതാപം ലഭിക്കാൻ ഇടയായി. എതിർകക്ഷികൾ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുകയും വിജയിക്കുകയും ചെയ്തു. ജോസിൻ്റെ ഭാര്യ അന്ന് കേരളാ കോൺഗ്രസ് എം ൻ്റെ സിറ്റിംഗ് കൗൺസിലാറായായിരുന്നതിനാലും വളരെ നേരത്തെ സ്ഥാനാർത്ഥിയായി പ്രവർത്തിച്ച് തുടങ്ങിയിരുന്നതിനാലും രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തിന് വോട്ട് ലഭിച്ചിട്ടുണ്ടാവാം. പ്രാദേശിക നേതാക്കൾ മാത്യ സംഘടനയിലേയ്ക്ക് ക്ഷണിച്ചിട്ടും ഉണ്ടാവാം. രാഷ്ടിയബോധം ഉള്ള ഏവർക്കും അറിയാം 26 അംഗ കൗൺസിലിൽ 17 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ള LDF കൗൺസിൽ പ്രതിപക്ഷത്തുനിന്നും ഒരാളെ പിടിച്ചിട്ട് എന്ത് നേടാനാണന്ന്. മൊത്തം 17 LDF കൗൺസിലിൽ 10 അംഗങ്ങളുള്ള കേരളാ കോൺഗ്രസ് എം ന് ഒരാളെ കിട്ടിയതുകൊണ്ടും 14 സീറ്റെന്ന ഒറ്റയ്ക്കുള്ള ഭൂരിപക്ഷം കിട്ടുകയും ഇല്ല.പിന്നെന്തിനാണ് ഈ ശ്രമം.കേരളത്തിലെ LDF ൻ്റെ പ്രമുഖ നേതാവും കേരളാ കോൺഗ്രസ് എം ൻ്റെ ചെയർമാനും എം.പിയുമായ ജോസ്.കെ.മാണിക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഓരോ അജണ്ടയും ചർച്ച ചെയ്യാനുള്ള സമയവും അതിൻ്റെ ആവശ്യവും ഇല്ല. അതിന് നഗരസഭയിൽ വ്യക്തമായ പാർട്ടി സംവിധാനങ്ങൾ ഉണ്ട്. ഏത് വിഷയത്തിലും ജോസ് കെ മാണിയെ വലിച്ചിഴച്ച് മോശകാരാനാക്കി ചിത്രീകരിക്കാനുള്ള ജന്മശത്രുക്കളുടെ ശ്രമം മുനിസിപ്പൽ തെരഞ്ഞുടുപ്പമായി ബന്ധപ്പെട്ട് എല്ലാവരും തിരിച്ചറിഞ്ഞതാണ്. അതിൽ അംഗൻവാടി പ്രേമം നടിച്ച് പാവം ജോസ് ഇ ടേട്ടിനെ ഇരയാക്കുകയാണ്. പ്രതിഷേധിക്കാനും രാഷ്ട്രിയ മുതലെടുപ്പ് നടത്താനും ഏവർക്കും സ്വതന്ത്യമുണ്ട്.അതുകൊണ്ട് കിഴതടിയൂർ വാർഡ് കൗൺസിലറുടെ ഉപവാസ സമരത്തിന് അവകാശവും ഉണ്ടു്.
    എന്നാൽ വനിത ഭൂരിപക്ഷമുള്ള വനിതാ ചെയർപേഴ്സൺ ഭരിക്കുന്ന പാലാ നഗരസഭയിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച് വന്നിരുന്ന ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ഉപവാസമെന്ന് ഇതിൽ പങ്കെടുക്കുന്ന വനിതകൾ ഉൾപ്പെടെ മനസ്സിലാക്കണമെന്ന് മാത്രമെ ഞങ്ങൾ പറയുന്നുള്ളു. താഴെ പറയുന്ന കാര്യങ്ങൾക്കുള്ള മറുപടി കൂടി ഉപവാസക്കാർ പറയണമെന്ന് താല്പര്യപ്പെടുന്നു.
1. കേരളത്തിലെ അപൂർവ്വം മുനിസിപ്പാലിറ്റികളിൽ മാത്രം ഉള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പരിമിത വരുമാനക്കാരായ സ്ത്രികൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായ അഭയം തുടർന്ന് അവശ്യമില്ലേ?
2 അംഗൻവാടി അനുവദിക്കരുതെന്ന് എന്നെങ്കിലും ഞങ്ങൾ പറഞ്ഞിട്ടുണ്ടോ?
3. അത് പരിഗണിക്കാതെ നീണ്ടു പോയതിൻ്റെ സാങ്കേതിക കാരണങ്ങൾ ജോസ് ഇടട്ട് തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ?
4. വനിതാ വികസന കോർപ്പേറേഷൻ മെമ്പർമാരും ജീവനക്കാരും ഈ ഹോസ്റ്റൽ സന്ദർശിച്ച് ഇതിൻ്റെ സജീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയത് യാഥാർത്ഥ്യമല്ലേ?
5. അത്യാവശ്യം മെയിൻറനൻസ് നടത്തി നൽകാൻ നഗരസഭ ഓൺ ഫണ്ടിൽ തുകയില്ലാത്തതിനാൽ അല്ലേ? നീണ്ടുപോയത്.
6. അവരുടെ കൂടെ ഒരഭിപ്രായം തേടാതെ ഈ മൂന്നു നില കെട്ടിടത്തിൻ്റെ ഒരു ഭാഗത്ത് 6 
കുട്ടികൾക്കു വേണ്ടി അംഗൻവാടി സ്ഥാപിച്ചാൽ
ബാക്കി ഭാഗം ഉപയോഗശൂന്യമാകില്ലായെന്ന് ഉറപ്പ് വരുത്തണമെന്ന് പറയുന്നത് തെറ്റാണോ?
7 ഇനി അംഗൻവാടി ഈ compund ന് ഉള്ളിൽ സ്ഥലം ലഭ്യമാണോയെന്ന് പരിശോധിക്കണമെന്ന് പറയുന്നത് തെറ്റാണോ?
8 .അംഗൻവാടി സ്ഥാപിക്കുകയെന്ന ഉദ്ദേശത്തോടെ തന്നെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിന് കോട്ടം വരുത്താത്ത രീതിയിൽ എഞ്ചിനിയറി ഗ് വിഭാഗം ഉൾപ്പെടെ ഒരു സംയുക്ത പരിശോധന നടത്തി തീരുമാനം എടുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടാൽ അത് തെറ്റാണോ?
9.100 ഓളം വനിതകളുടെ അഭയ കേന്ദ്രം നശിപ്പിച്ച് പരമാവധി 7കുട്ടികൾക്ക് ചില ദിവസങ്ങളിൽ മൂന്ന് കുട്ടികൾക്ക് അംഗൻവാടി നിർമ്മിച്ച് നൽകിയാൽ സ്ത്രീകളുടെയും കുട്ടികളുടെയും താല്പര്യം സംരക്ഷിക്കപ്പെടുമോ?
10. ഒരു വിഷയം പഠിക്കാനായി മാറ്റി വയ്ക്കുമ്പോൾ അതിനർത്ഥം അംഗൻവാടി ഉപേഷിച്ചെ ന്നാണോ?
11. തീരുമാനം അറിഞ്ഞതിനു ശേഷം ഉപവസിക്കുന്നത് അല്ലേ? നല്ലത്.
12. വാർഡിൽ സത്യം മറിച്ച് ലഘുലേഖ വിതരണം ചെയ്യാൻ അവർക്ക് അവകാശം ഉണ്ടങ്കിൽ സത്യം എഴുതി ലലുലേഖ വിതരണം ചെയ്യാൻ ഞങ്ങൾക്കും അവകാശം ഉണ്ടു്.
13. പന്ത്രണ്ടാം വാർഡ് കൗൺസിലർ ജോസ് ഇടേട്ടിൻ്റെ അംഗൻവാടി വാടക കെട്ടിടത്തിൽ പ്രവൃത്തിക്കുന്നതു പോലെയാണ് ഭരണകഷിയിൽ ഉൾപ്പെട്ട കൗൺസിലർമാർ ഉൾപ്പെടെ 13 ഓളം വാർഡുകളിൽ അംഗൻവാടി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതെന്നും അവർക്ക് സർക്കാർ 4000 രൂപ വാടക നൽകുന്നുണ്ടെന്നും രാഷ്ട്രിയലക്ഷ്യത്തിനു വേണ്ടി മാത്രം ഉപവാസത്തിന് പോകാൻ ഇരിക്കുന്നവർ മനസ്സിലാക്കിയിട്ടുണ്ടോ?

     ഇതിൽ ഇന്ന് മനസ്സിലാക്കേണ്ട ഒരു കാര്യം അവിടം എഞ്ചിനയറിംഗ് വിഭാഗം ഉൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്ത് അംഗൻവാടി സ്ഥാപിക്കാൻ ശ്രമിക്കുന്നതിന് പകരം രാഷ്ട്രിയ വിദ്വേഷം തീർക്കുകയെന്നുള്ളതാണ്.ഒരു വിഷത്തിൻ്റെ ചർച്ചയിൽ വിവിധ അഭിപ്രായങ്ങൾ സ്വഭാവികമാണെന്നും എന്നാൽ LDF ൽ അനൈക്യം ഉണ്ടാക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലായെന്നും LDF ഭരണം ചെയർമാൻ തെരഞ്ഞെടുപ്പിലെന്ന പോലെ ഒറ്റകെട്ടായി ഇനിയും മൂന്നു വർഷം മുന്നോട്ട് പോകുമെന്നും കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

  പാലാ മുനിസിപ്പൽ പാർലമെൻ്ററി പാർട്ടി കേരളാ കോൺഗ്രസ് (എം)


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments