Latest News
Loading...

നാട്ടുനന്മയുടെ പ്രതീകങ്ങളായി യുവജനങ്ങൾ മാറണം; ഡോ അലക്സാണ്ടർ ജേക്കബ്

ഈരാറ്റുപേട്ട: നാട്ടുനന്മയുടെ പ്രതീകങ്ങളായി മാറാൻ ഓരോ യുവാക്കളും ശ്രമിക്കണമെന്ന് 
മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ്. 
ഈരാറ്റുപേട്ട നഗരോത്സവത്തോടനുബന്ധിച്ച് നടന്ന യുവജന സെമിനാറിൽ ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക രംഗത്തെ അദ്ഭുതകരമായ വളർച്ച മാനവികതയിലധിഷ്ഠിതമാകണമെന്നും അദ്ദേഹം പറഞ്ഞു. 


സെമിനാറിൽ നഗരോത്സവം ചീഫ് കോർഡിനേറ്റർ വി എം സിറാജ് അധ്യക്ഷത വഹിച്ചു.യുവജനക്ഷേമ ബോർഡ് മെമ്പർ ടി ടി ജിസ്മോൻ സെമിനാർ ഉദ്ഘാടനം ചെയ്തു. എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി അജയൻ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ കെ എ മാഹിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഡോ വിനു ജോർജ്, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻ്റ് അമീർ ഖാൻ, ഫ്രാറ്റേണിറ്റി ജില്ലാ സെക്രട്ടറി മുനീർ കണ്ടത്തിൽ, റാഷിദ്ഖാൻ, പി പി എം നൗഷാദ് 
കൗൺസിലർമാരായ അനസ് പാറയിൽ, റിയാസ് വാഴമറ്റം, സജീർ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments