Latest News
Loading...

ഹോം ഗാർഡുമാരെ ആദരിച്ചു


ജെ. സി. ഐ. പാലാ സൈലോഗ്സിന്റെ നേതൃത്വത്തിൽ പാലാ പോലീസ് ട്രാഫിക് ഡിവിഷനിൽ സുത്യർഹമായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹോം ഗാർഡുമാരായ ശ്രീ. സന്തോഷ് കെ. കെ., ശ്രീ. സുരേഷ് ബാബു, ശ്രീ. അർ. കെ. പിള്ള, ശ്രീ. സണ്ണി ജേക്കബ് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. 

പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിൽ ദൈനംദിനം ഇടപെടുകയും, പ്രോത്സഹനങ്ങളോ അംഗീകരങ്ങളോ ലഭിക്കാതെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ മാണിക്യ മനസ്സുകളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും അംഗീകാരവും നൽകുന്നതിനായി ജെ. സി. ഐ. ഇന്ത്യ ആവിഷ്കരിച്ച *സല്യൂട്ട് ദി സൈലന്റ് വർക്കേഴ്സ്* എന്ന പരിപാടിയുടെ ഭാഗമായി ഇന്ന് പാലാ പോലീസ് ട്രാഫിക് ഡിവിഷനിൽ സുത്യർഹമായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹോം ഗാർഡുമാരായ ശ്രീ. സന്തോഷ് കെ. കെ., ശ്രീ. സുരേഷ് ബാബു, ശ്രീ. അർ. കെ. പിള്ള, ശ്രീ. സണ്ണി ജേക്കബ് എന്നിവരെ ആദരിച്ചത്.ജെ. സി. ഐ. പാലാ സൈലോഗസിന്റെ പ്രസിഡൻറ് ജെ. സി. ഐ. സെനെറ്റർ അലക്സ് ടെസ്സി ജോസിന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത യോഗത്തിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ മുഖ്യാഥിതി ആയി സംസാരിച്ചു. ചടങ്ങിൽ പാലാ ട്രാഫിക് ഡിവിഷൻ എസ്. ഐ. ശ്രീ രാജു എം. സി., ജെ. സി. ഐ. പാലാ സൈലോഗ്‌സിന്റെ പ്രതിനിധികളായ ജെ. സി. അനുപ ഏബ്രഹാം, ജെ. സി. ഓമന രാധാകൃഷ്ണൻ, ജെ. സി. അനിൽ പ്രസാദ് പി. ജി. മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments