Latest News
Loading...

കാരിരുമ്പിന്റെ കരുത്തിന് ക്യാമൽ അവാർഡ് അബീഷ് ഏറ്റുവാങ്ങി

ക്യാമൽ ഇൻറർനാഷണൽ അവാർഡിന് അറേബ്യൻ വേൾഡ് റെക്കോർഡ്സ് തെരഞ്ഞെടുത്ത പൂഞ്ഞാർ കൈപ്പള്ളി സ്വദേശിയ അബീഷ് പി ഡൊമിനിക്ക് അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യയിലെ മികച്ച അഡ്വഞ്ചറസ് പെർഫോമറായാണ് അബീഷിനെ തെരഞ്ഞെടുത്തത്. ലോകത്തെ 190 രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്ത വേദിയിലാണ് അവാർഡ് വിതരണം ചെയ്തത്. 

അബീഷിന്റെ മാസ്മരിക സാഹസിക പ്രകടനങ്ങൾ വിദേശ രാജ്യങ്ങളിൽ വരെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 10 ടൺ ഭാരമുള്ള ബസ് കടിച്ചു വലിക്കുക, തല ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിച്ച് കരിക്ക് പൊട്ടിക്കുക, കറങ്ങുന്ന ടേബിൾ ഫാൻ ലീഫിൽ കൈവിരൽ കൊണ്ട് സംഗീതം സൃഷ്ടിക്കുക തുടങ്ങിയവ അബീഷിന്റെ പ്രകടനങ്ങളിൽ ചിലത് മാത്രം. ഗിന്നസ് വേൾഡ് റെക്കോർഡ് അടക്കം നിരവധി നേട്ടങ്ങൾ അബീഷ് സ്വന്തമാക്കിയിട്ടുണ്ട് . ഗിന്നസ് വേൾഡ് റെക്കോർഡിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യക്തിഗത നേട്ടങ്ങളിൽ ലോകത്ത് ഏറ്റവും അധികം ആളുകൾ കണ്ട വീഡിയോ എന്ന നേട്ടവും അബീഷിന് സ്വന്തമാണ്. ഇവയെല്ലാം പരിഗണിച്ചാണ് ക്യാമൽ അവാർഡിന് അബീഷിനെ തെരഞ്ഞെടുത്തത്.

ശരീരമാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന സന്ദേശവുമായി ലഹരിക്കെതിരെയുള്ള പോരാട്ടം കൂടിയാണ് അംബീഷിന്റെ പ്രകടനങ്ങൾ . രാജ്യമെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘടനകൾക്ക് വേണ്ടിയും അബീഷ് പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്. നിലവിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ ഫിറ്റ്നസ് ട്രെയിനർ ആണ് അബിഷ് . 

മിനിവാൻ ചെവിയിൽ കെട്ടിവലിക്കുന്ന  പുതിയ സാഹസത്തിനുള്ള പരിശീലനത്തിലാണ് അബീഷിപ്പോൾ.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments