പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ തുടരുന്നു. പൂവരണിയ്ക്ക് സമീപം ചരളയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡ് സൈഡിലെ പുരയിടത്തിലേയ്ക്ക് മറിഞ്ഞു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
കര്‍ണാടക സ്വദേശികളായ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.തീര്‍ത്ഥാക വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം. നിയന്ത്രണംവിട്ട വാഹനം പാലായിലേയ്ക്ക് പോവുകയായിരുന്ന കാറിലാണ് ഇടിച്ചത്. കാര്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കാറിലിടിച്ച വാഹനം പത്തടിയോളംതാഴ്ചയിലെ കല്ലിന്‍കൂട്ടത്തിലേയ്ക്കാണ് വീണത്. വാഹനത്തിന്റെ മുന്‍വശം തകര്‍ന്ന് തരിപ്പണമായി.
അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. 2 പേരുടെ തലയ്ക്കാണ് പരിക്ക്. പാലാ ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഫയര്‍ഫോഴ്‌സ് വാഹനത്തിലാണ് പാലാ താലൂക്കാശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പാലാ പോലീസും സ്ഥലത്തെത്തി.
പിപി റോഡിലെ അപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലാതെ തുടരുമ്പോഴും പ്രവര്‍ത്തിക്കാത്ത ക്യാമറകളും തെളിയാത്ത സിഗ്നല്‍ലൈറ്റുകളുമാണ് ഇപ്പോഴുമുള്ളത്. ഒരു അപകടമെങ്കിലും ഉണ്ടാകാത്ത ദിവസമില്ല എന്നതാണ് കണക്ക്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments