Latest News
Loading...

നാല് സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 7.04 കോടി

പാലാ: പാലാ നിയോജകമണ്ഡലത്തിലെ നാലു സ്കൂളുകൾക്കു പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഏഴു കോടി നാലു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഗവൺമെൻ്റ് എൽ പി സ്കൂൾ, ചക്കാമ്പുഴ (2.30 കോടി), ഗവൺമെൻ്റ് എൽ പി സ്കൂൾ, പൂവരണി (1.58 കോടി), ഗവൺമെൻ്റ് എൽ പി സ്കൂൾ, കൂടപ്പുലം (1.58 കോടി), ഗവൺമെൻ്റ് എൽ പി സ്കൂൾ, ഐങ്കൊമ്പ് (1.58 കോടി) എന്നീ സ്കൂളുകൾക്കു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു. 

നേരത്തെ കെഴുവംകുളം ഗവൺമെൻ്റ് എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ഉടൻ തുടക്കമിടുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments