Latest News
Loading...

പാലായിൽ 6 ഹോട്ടലുകൾക്ക് നോട്ടീസ്

Representative image 

 സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ വ്യാപകമാക്കിയതിൻ്റെ ഭാഗമായി പാലായിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആറ് ഹോട്ടലുകൾക്കു മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പാലാ യൂണിറ്റ് അധികൃതർ അറിയിച്ചു. താഴെ പറയുന്ന സ്ഥാപനങ്ങൾക്കാണ് ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.

1. Real restaurant, pala
2. Sunstar residency n hotel, pala
3. Home flavours, pala
4. Hotel Himalaya ,pala
5. Angel restaurant ( hotel tripthi aryas, vilakkumaruth)
6. Tharavadu fast food, pala

ഈ സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. പരാതികൾ വ്യാപകമായതിൻ്റെ അടിസ്ഥാനത്തിൽ പരിശോധനകൾ വ്യാപകമാക്കിയതായി അധികൃതർ വ്യക്തമാക്കി.


.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments