Latest News
Loading...

ഗ്യാസ് ലോറിയില്‍ വാനിടിച്ച് 4 പേര്‍ക്ക് പരിക്ക്

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ പിണ്ണാക്കനാട് ടൗണിന് സമീപം വാന്‍ ലോറിയിലിടിച്ച് 2 കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ടൗണിന് സമീപം സൂര്യാ ഗ്യാസ് വളവില്‍ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. 

കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശിയായ ഡ്രൈവറും ഇയാളുടെ മാതാവും 2 കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഗ്യാസ് കയറ്റി വന്ന മിനിലോറിയിലാണ് വാന്‍ ഇടിച്ചത്. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തിടനാട് പോലീസും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ടൗണിന് സമീപത്തെ ഈ വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയമാവുകയാണ്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments