Latest News
Loading...

മിനിലോറിയും കാറും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്


 പാലാ-തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി ചവറനാൽ പാലത്തിനു സമീപം ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ മിനി ലോറിയും കാറും കൂട്ടിയിടിച്ച് ഗർഭിണി ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. 9 മാസം ഗർഭിണിയായ യുവതിയെ അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.

 ഉച്ചകഴിഞ്ഞ് 2ന് ആയിരുന്നു അപകടം. തൊടുപുഴ ഭാഗത്തു നിന്നു വരികയായിരുന്ന കാറും എതിർദിശയിലെത്തിയ മിനി ലോറിയും ആണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന കരൂർ വെള്ളച്ചാലിൽ ഷിജോ(36), ഭാര്യ മഞ്ജു (31), ഷിജോയുടെ സഹോദരിയുടെ മക്കളായ അലീന തെരേസ ഷിബു (18), അഞ്ജലീന ഷിബു (16) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


9 മാസം ഗർഭിണിയായിരുന്ന മഞ്ജുവിന് ശസ്ത്രക്രിയ നടത്തി പെൺകുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മഞ്ജുവിന്റെ തൊടുപുഴയിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കാർ പൂർണമായി തകർന്നുപോയതിനാൽ യാത്രക്കാർ അര മണിക്കൂറോളം കാറിൽ കുടുങ്ങിപ്പോയി. പാലായിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് കുടുംബാംഗങ്ങളെ പുറത്തെടുത്തത്. പരുക്കേറ്റ അഞ്ജലീനയും അലീന തെരേസയും ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments