Latest News
Loading...

വാഴൂരിൽ നക്ഷത്ര ജലോത്സവത്തിന് തുടക്കം


കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിലെ നക്ഷത്രജലോത്സവം ജലമേള സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ പൊത്തൻപ്ലാക്കൽ ചെക്ക് ഡാമിലും മൂലയിൽ ചെക്ക് ഡാമിലുമായാണ് ജലമേള സംഘടിപ്പിക്കുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷനായി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സി. ആർ. ശ്രീകുമാർ, എസ്. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം  സമിതി അധ്യക്ഷൻ പി.എം. ജോൺ, ബോക്ക് പഞ്ചായത്തംഗം ഗീത എസ്. പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


.
ഡിസംബർ 29 വരെയാണ് നക്ഷത്രജലോൽസവം സംഘടിപ്പിക്കുന്നത്. കുട്ടവഞ്ചിയിലും കയാക്കിംഗ് വള്ളങ്ങളിലും ചെറുവഞ്ചികളിലും യാത്ര ചെയ്യാനും ചെറുവള്ളങ്ങളുടെ വള്ളംകളിയും കലാപരിപാടികളും ആസ്വദിക്കാനും അവസരമുണ്ട്. മേളയുടെ ഭാഗമായി സാംസ്‌കാരിക ഉത്സവത്തിൽ കുച്ചിപ്പുടി, ഭരതനാട്യം, ഓടക്കുഴൽ കച്ചേരി, നാടൻ പാട്ട് മത്സരം, കാരൾഗാന മത്സരം, ഗാനമേള എന്നീ കലാപരിപാടികൾ നടക്കും. മേളയുടെ ഭാഗമായി ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.  

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments