ചേര്‍പ്പുങ്കല്‍ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പള്ളിയിലേക്കു വരുന്ന വാഹനങ്ങള്‍ തിരികെ പാലാ ഭാഗത്തേക്ക് മുത്തോലി വഴിയും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് ചെമ്പിളാവ്-കുമ്മണ്ണൂര്‍ വഴിയും വഴിതിരിച്ചുവിടും. ഈ ദിവസങ്ങളില്‍ ചേര്‍പ്പുങ്കല്‍ പാലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിക്കും.
ചേര്‍പ്പുങ്കല്‍ പള്ളി പാരിഷ് ഹാളില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments