Latest News
Loading...

പാലാ ടിമ്പർ മർച്ചന്റ് അസോസിയേഷൻ ഓഫീസ് തകർത്തതായി പരാതി

പാലാ ടിമ്പർ മർച്ചന്റ്  അസോസിയേഷൻ ഓഫീസ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അടിച്ചു തകർത്തതായി പരാതി. അക്രമണത്തിൽ പരിക്കേറ്റ അസോസിയേഷൻ ഭാരവാഹികളെ പാല ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയും ആക്രമണം നടത്തിയെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇന്നലെ വൈകിട്ട് എട്ടുമണിയോടെയായിരുന്നു സംഭവം. അമ്പതോളം പേർ യാതൊരു പ്രകോപനവും ഇല്ലാതെ ടിംബർ മർച്ചന്റ് അസോസിയേഷൻ ഓഫീസിലെത്തുകയും മാരക ആയുധങ്ങളുമായിആക്രമണം നടത്തുകയുമായിരുന്നു എന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

ആക്രമണത്തിൽ പരിക്കേറ്റ അസോസിയേഷൻ ഭാരവാഹികളായ ജയ്സൺ മുടക്കാലിൽ, രാജു മണ്ണ് ചെരുവിൽ തുടങ്ങിയവരെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ ആശുപത്രിയിൽ എത്തിയ സാമൂഹ്യവിരുദ്ധർ രാജു മണ്ണുചെരുവിലിനെ സന്ദർശിക്കാൻ എത്തിയ മകൻ ജോമിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. 

ജോമിനെയും പല ഗവൺമെന്റ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഓഫീസിൽ നടത്തിയ ആക്രമണത്തിൽ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് നാശനഷ്ടം വരുത്തിയിട്ടുണ്ട്.എന്നാൽ പോലീസിൽ പരാതിപ്പെട്ടിട്ടും വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നും ഭാരവാഹികൾ പരാതിപ്പെട്ടു.അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ പറഞ്ഞു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments