Latest News
Loading...

തീക്കോയി സഹകരണ ബാങ്ക്. വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഭരണസമിതി

കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ് 1 സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കായ തീക്കോയി സര്‍വീസ് സഹകരണ ബാങ്കിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഭരണസമിതി. ബാങ്ക് ഇടപാടുകളോടൊപ്പം വിവിധ സേവനമേഖലകളിലും ജീവകാരുണ്യ മേഖലകളിലും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സുതാര്യവും സുസ്ഥിരവുമായ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനമാണ്.രാഷ്ട്രീയ ഭേദമെന്യേ ഓരോ ഇടപാട്കാര്‍ക്കും നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് നല്‍കാവുന്ന പരമാവധി സേവനങ്ങള്‍ ബാങ്ക് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ സുസ്ഥിരവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം തകര്‍ക്കാനും ചില തല്പരകക്ഷികള്‍ ശ്രമിക്കുന്നതാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കാരണം. 



ഇടപാടുകാരുടെ നിക്ഷേപങ്ങള്‍ പൂര്‍ണമായും സുരക്ഷിതം ആണെന്നും പുതിയ നിക്ഷേപപദ്ധതികള്‍ ആവിഷ്‌കരിച്ചും പ്രത്യേക നിക്ഷേപ സമാഹരണ കാമ്പയിന്‍ സംഘടിപ്പിച്ചും കുടിശിക നിവാരണ അദാലത്തുകള്‍ നടത്തിയും മികച്ച പ്രവര്‍ത്തനങ്ങള്‍ ബാങ്ക് തുടരുകയാണെന്നും ഭരണസമിതി പറഞ്ഞു. നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട യാതൊരു കാര്യവുമില്ല. കക്ഷി രാഷ്ട്രീയ ഭേദമെന്യേ തീക്കോയി സഹകരണ ബാങ്കിനെ സ്‌നേഹിക്കുന്ന ഇടപാട് കാരുടെയും കേരളാ ബാങ്കിന്റെയും സഹകരണ വകുപ്പിന്റെയും പൊതുജനങ്ങളുടെയും പൂര്‍ണ പിന്തുണ ബാങ്കിനുണ്ടെന്നും ഭരണ സമിതി പറഞ്ഞു. തീക്കോയി സഹകരണ ബാങ്കിന്റെ സല്‍പേരിനെ കേവലം രാഷ്ട്രീയ ലക്ഷ്യത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തെ സഹകാരികള്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്നും ഭരണസമിതി അറിയിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments