Latest News
Loading...

സിൽവർ ജൂബിലി നിറവിൽ സ്പൈസസ് വാലി ലയൺസ് ക്ലബ് ഓഫ് പാലാ

സിൽവർ ജൂബിലി നിറവിൽ സ്പൈസസ് വാലി ലയൺസ് ക്ലബ് ഓഫ് പാലാ . ജനുവരി ഒന്നാം തീയതി ഞായറാഴ്ച പാലാ മുണ്ടുപാലത്തുള്ള ആഞ്ചേരിൽ ഓഡിറ്റോറിയത്തിൽ വച്ച് സാംസ്കാരിക സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ സിൽവർ ജൂബിലി ആഘോഷം ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ലയൺസ് ഭാരവാഹികൾ അറിയിച്ചു.


 സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ജനോപകാരപ്രദമായ പദ്ധതികളുമായി സ്പൈസസ് വാലി മുന്നോട്ടുവരികയാണ്. സിൽവർ ജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി ഒന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 6:30ന് പാലാ മുണ്ടുപാലത്തുള്ള ആഞ്ചേരിൽ ഓഡിറ്റോറിയത്തിൽ വച്ച് സാംസ്കാരിക സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നതാണെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. 

ചടങ്ങിൽ തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. സിൽവർ ജൂബിലിടനുബന്ധിച്ച് ക്ലബ്ബ് നടപ്പാക്കുന്ന ഹോം ഫോർ ഹോം ലെസ് ന്റെ ഉദ്ഘാടനം മാണി. സി. കാപ്പൻ എംഎൽഎയും കമ്മ്യൂണിറ്റി മര്യാജിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും അടുത്തവർഷത്തെ പ്രത്യേക സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ യോഹന്നാൻ മറ്റത്തിലും, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ഡിസ്ട്രിക്ട് ഗവർണർ സണ്ണി.വി സക്കറിയയും നിർവഹിക്കുന്നതാണ്. 

ഇന്ത്യൻ പോസ്റ്റർ ഡിപ്പാർട്ട്മെന്റ് മായി ചേർന്ന് സിൽവർ ജൂബിലി സ്മാരക പോസ്റ്റൽ സ്റ്റാമ്പും ഈ ചടങ്ങിൽ വെച്ച് പുറത്തിറക്കുന്നതാണ്. പാലാ ഡിവൈഎസ്പി, മുതിർന്ന ലയൺ ലീഡേഴ്സ്, മുൻ ഡിസ്ട്രിക്ട് ഗവർണർമാർ, മുൻ പ്രസിഡന്റുമാർ, ചാർട്ടർ മെമ്പേഴ്സ്, സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നുണ്ട്. സിൽവർ ജൂബിലി ലോഗോ പ്രകാശനം മുൻ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പ്രസിഡന്റ് ഡഗ്ലസ് എക്സ് അലക്സാണ്ടർ നിർവഹിക്കുന്നു, വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ജോജി തടിയ്ക്കൽ, സെക്രട്ടറി സണ്ണി പൊരുന്നക്കോ ട്ട്, ബെന്നി കിണറ്റുകര, ടോമി കുറ്റിയാങ്കൽ, ബിജു ആർ നായർ തുടങ്ങിയവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments