Latest News
Loading...

വാഗമണ്ണിൽ കൂട്ടധര്‍ണ്ണ

ഈരാറ്റുപേട്ട വാഗമണ്‍ റോഡ് നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് റോഡ് നവീകരണ സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തി. സമരപരിപാടികളുടെ ആദ്യ ഘട്ടമാണ് ഇന്ന് നടന്നത്.  വാഗമണ്‍ സൊസൈറ്റി കവലയിലായിരുന്നു കൂട്ടധര്‍ണ്ണ. 

കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരപരിപാടികളുമായി ആളുകള്‍ രംഗത്തെത്തിയത്. ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെയുള്ള ഭാഗത്തെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് റോഡ് നവീകരണ സമരസമിതിയും രൂപീകരിച്ചിരുന്നു. 

റോഡ് നവീകരണ സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. ആദ്യഘട്ടമായി സൊസൈറ്റി കവലയില്‍ നടന്ന കുട്ടധര്‍ണ്ണ മുഹമ്മദ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട വാഗമണ്‍ റോഡിനോട് അവഗണനയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്റെ ശോചനീയവസ്ഥ വിനോദ സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. വ്യാപര ഓട്ടോ ടാക്‌സി മേഖലയും പ്രതിസന്ധിയിലായി. റോഡ് നിര്‍മ്മാണം പുര്‍ത്തിയാക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.


റോഡ് നവീകരണ സമരസമിതി ചെയര്‍മാന്‍ ബി മധു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സമുദായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിലവിലുള്ള വീതിയില്‍ റോഡ് ടാര്‍ ചെയ്യുന്നതിന് 20 കോടിയോളം രൂപാ അനുവദിച്ചിരുന്നു. എന്നാല്‍ തീക്കോയി വരെ ഭാഗികമായി ടാറിംഗ് പൂര്‍ത്തിയാക്കുകയും പിന്നീട് കരാറുകാരന്‍ ഉപേക്ഷിക്കുകയുമായിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments