Latest News
Loading...

ലോകകപ്പ് ഫുട്ബോൾ ആവേശത്തോട് ചേർത്ത് കാരുണ്യപ്രവർത്തനവും

പൂഞ്ഞാർ : സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ 'പുത്തനുടുപ്പും പുസ്തകവും' പ്രൊജക്ടിന്റെ ഭാഗമായി, അനാഥരായ കുട്ടികൾക്ക് ആവശ്യവസ്തുക്കൾ വാങ്ങി നൽകുന്ന പ്രവർത്തനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ലോകകപ്പ് ഫുട്ബോൾ എത്തുന്നത്. ഫുട്ബോൾ ആവേശത്തെ ഈ നന്മ പ്രവൃത്തിയുമായി ചേർത്ത്, 'പ്രവചന മത്സരം' സംഘടിപ്പിക്കുക എന്ന ആശയത്തിലേക്കാണ് എസ്.പി.സി. കേഡറ്റുകൾ എത്തിയത്. 

.ലോകകപ്പ് വിജയിയെയും സ്കോർ നിലയും പ്രവചിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർ അത് എഴുതി നൽകാനുള്ള കാർഡ് വാങ്ങുമ്പോൾ ഒരു ചെറിയ തുക സംഭാവനയായി നൽകണം എന്ന നിർദ്ദേശമാണ് കുട്ടികൾ മുന്നോട്ടുവച്ചത്. ഈ തുക കാരുണ്യ പ്രവർത്തനത്തിനായി നീക്കിവയ്ക്കും. പരീക്ഷയുടെ തിരക്കുകൾക്കിടയിലും കുട്ടികളും അധ്യാപകരും ഒന്നുചേർന്നപ്പോൾ അഞ്ഞൂറ്റി നാൽപ്പത്തി ഒന്ന് പ്രവചനങ്ങളാണ് ഒരു ദിവസം കൊണ്ട് ലഭിച്ചത്. വിജയിക്ക് സമ്മാനമായി നൽകുന്ന ഫുട്ബോൾ സ്പോൺസർ ചെയ്യാനും സുമനസ്സുകൾ എത്തിയതിനാൽ ലഭിക്കുന്ന തുക മുഴുവനും നന്മ പ്രവൃത്തിക്കായി നീക്കിവയ്ക്കാനും കഴിയും. സ്കൂൾ പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., എസ്.പി.സി. ചുമതലയുള്ള അധ്യാപകരായ ടോണി തോമസ്, മരീന അബ്രാഹം, കേഡറ്റുകളായ അനീറ്റ ജസ്റ്റിൻ, ഇസ റോയി, ദേവിക ഉണ്ണി, ആകാശ് കെ. ബിനു, തോമസ് ടോണി, സച്ചിൻ ജോജോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments