പാലായുടെ വിവിധ പ്രദേശങ്ങളില്‍ കക്കൂസ് മാലിന്യം ടാങ്കറിലെത്തിച്ച് തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. മാലിന്യം എത്തിച്ച വാഹനവും പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനഡ്രൈവര്‍ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി രാംലാല്‍ (35) എന്നയാളാണ് പിടിയിലായത്. വാഹനത്തിന്റെ ഉടമയ്ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരം വാഹനങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പാലാ എസ്എച്ചഒ കെപി ടോംസണ്‍ അറിയിച്ചു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments