Latest News
Loading...

രക്ഷകനെ തിരിച്ചറിയുകയാണ് ഏറ്റവും വലിയ അറിവ്-മോണ്‍.ജോസഫ് തടത്തിൽ

പാലാ: മനുഷ്യന് എന്തെല്ലാം അറിവുകള്‍ ഉണ്ടെങ്കിലും രക്ഷകനെ തിരിച്ചറിയുകയാണ് ഏറ്റവും വലിയ അറിവെന്ന് പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ പറഞ്ഞു. പാലാ രൂപത നാല്പാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനമായ ഇന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  

രക്ഷകനോട് ചേര്‍ന്നു നിന്നാല്‍ ജീവിതത്തില്‍ എന്തും നമുക്ക് സാധ്യമാണെന്നും അകന്നു നില്‍ക്കുമ്പോള്‍ ഒന്നും സാധ്യമല്ലെന്നും ശ്രദ്ധാപൂര്‍വ്വം വചനം ശ്രവിച്ച് ദൈവാവബോധം ശക്തിപ്പെടുത്തണമെന്നും  
ക്രിസ്മസ് കാലത്ത് നടത്തുന്ന ഈ കണ്‍വന്‍ഷനിലൂടെ ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ പരിശുദ്ധ അമ്മയെപ്പോലെ നമ്മെതന്നെ സമര്‍പ്പിച്ച് ദൈവത്തോട് ചേര്‍ന്നു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണ്‌സ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസഫ് മുത്തനാട്ട്, ഫാ. തോമസ് മേനാച്ചേരി, ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍, ഫാ. തോമസ് വാലുമ്മേല്‍, ഫാ. തോമസ് ഓലായത്തില്‍, ഫാ.ജോര്‍ജ് വടയാറ്റുകുഴി, സിസ്റ്റര്‍ ജീനാ മരിയ എസ്.ച്ച്, സിസ്റ്റര്‍ എലിസബത്ത് ഇടമുളയില്‍ എസ്.എച്ച്, സിസ്റ്റര്‍ ബിനറ്റ് വള്ളമറ്റം എസ്.എച്ച്, സിസ്റ്റര്‍ വിമല്‍ എസ്.എച്ച്, സിസ്റ്റര്‍ ആന്‍സ് തുടിപ്പാറ, സണ്ണി വാഴയില്‍, സെബാസ്റ്റ്യന്‍ കുന്നത്ത്, ജോസ് മൂലാച്ചാലില്‍, സണ്ണി അഞ്ചുകണ്ടത്തില്‍, രാജേഷ് പാട്ടത്തെക്കുഴിയില്‍, ജിമ്മി കൂണോലില്‍, ബേബി നരിക്കാട്ട്, എബ്രഹാം പുള്ളോലില്‍, തങ്കച്ചന്‍ കേളംചേരില്‍, സജി ചാത്തംകുന്നേല്‍, ഷിജു വെള്ളപ്ലാക്കല്‍, സോഫി വൈപ്പന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ - നാളെ 

ഉച്ചകഴിഞ്ഞ്
3.30 : ജപമാല
4.00: വിശുദ്ധ കുര്‍ബാന-മോണ്‍. ജോസഫ് മലേപറമ്പില്‍. ഫാ. ജോസ് വള്ളോംപുരയിടം, ഫാ. അഗസ്റ്റിന്‍ തെരുവത്ത്, ഫാ. ജോസഫ് തടത്തില്‍ (സീനിയര്‍)ഫാ. മാത്യു പുല്ലുകാലായില്‍ (സഹകാര്‍മ്മികര്‍)
5.30 : ദൈവവചനപ്രഘോഷണം- നേതൃത്വം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
     ഫാ. ബിനോയി കരിമരുതുങ്കല്‍
   (സെഹിയോന്‍ ധ്യാനകേന്ദ്രം, അട്ടപ്പാടി)
8.00 : ദിവ്യകാരുണ്യആരാധന
8.30 : ദിവ്യകാരുണ്യ ആശീര്‍വാദം

കുമ്പസാരം-കോളജ് ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മുതല്‍ എട്ടു വരെ.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments