Latest News
Loading...

ഓറഞ്ച് ഫിഷറീസ് & മിനി സൂപ്പര്‍മാര്‍ക്കറ്റ് മേലുകാവില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഓറഞ്ച് ഫിഷറീസ് & കോള്‍ഡ് സ്‌റ്റോറേജ്, മിനി സൂപ്പര്‍മാര്‍ക്കറ്റ് മേലുകാവില്‍ പ്രവര്‍ത്തനമാരംഭിച്ചു. മേലുകാവ് മറ്റം ജംഗ്ഷന് സമീപം ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎംഎല്‍എ നിര്‍വഹിച്ചു. നാടമുറിച്ച് ഉദ്ഘാടനം ചെയ്ത എംഎല്‍എ ഭദ്രദീപ പ്രകാശനവും നിര്‍വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ദര്‍ശന എസ് നായര്‍ ഫിഷറീസ് വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ഫെര്‍ണാണ്ടസ്, ജെറ്റോ ജോസ്, അനുരാഗ് കെആര്‍, ഷീബാമോള്‍ ജോസഫ്, ടെന്‍സി ബിജു, ജോയി സ്‌കറിയ, അനൂപ് കെ കുമാര്‍, ഈപ്പന്‍ ഡൊമിനിക്, എംകെ പ്രകാശന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 


ഗ്രോസറി, പേഴ്‌സണല്‍ കെയര്‍, ഹോംകെയര്‍, ബേക്കറി, പഴം പച്ചക്കറികള്‍, മല്‍സ്യമാംസാദികള്‍ എന്നിവ ഇവിടെ നിന്നും ലഭിക്കും. പ്രമുഖ ഓര്‍ഗാനിക് ബ്രാന്‍ഡ് ഉല്‍പന്നങ്ങളും ഇന്‍ഡ്യന്‍-ഫോറിന്‍ ഉല്‍പന്നങ്ങളും ലഭ്യമാകും. ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
വിവരങ്ങള്‍ക്ക് 9446200541, 9947892223

Post a Comment

0 Comments