Latest News
Loading...

ഈരാറ്റുപേട്ടയിലും എന്‍ഐഎ റെയ്ഡ്

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. രണ്ടാം നിര നേതാക്കളുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും റെയ്ഡ് നടത്തി. ഈരാറ്റുപേട്ട തേവരുപാറയില്‍ മുന്‍ പിഎഫ്‌ഐ പ്രവര്‍ത്തകനായ ബിഷുറുള്‍ ഹാജിയുടെ വസതിയിലാണ് അതിരാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റാണ് പരിശോനയ്ക്ക് നേതൃത്വം നല്കുന്നത്. 



സംസ്ഥാനവ്യാപകമായി 56 ഇടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നടക്കം ഉന്നത ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും തേടിയാണ് എന്‍ഐഎ പരിശോധന.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments