Latest News
Loading...

ആന്റോ ജോസ് ഇന്ന് രാജി പ്രഖ്യാപിക്കും

പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നാളെ രാജിവയ്ക്കും. വൈകിട്ട് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ ചേംബറില്‍ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്ന വിവരം ആന്റോ ജോസ് പ്രഖ്യാപിക്കും.


കേരള കോണ്‍ഗ്രസ് എം പ്രതിനിധിയാണ് ആന്റോ. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രാജിവെക്കുന്നത്. അടുത്ത ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന് നല്‍കും. എന്നാല്‍ അടുത്ത ചെയര്‍മാന്‍ ആരാകുമെന്ന് കാര്യത്തില്‍ സിപിഎമ്മില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെ ആഴ്ചകള്‍ക്ക് മുന്‍പ് ചെയര്‍മാന്‍ രാജിവയ്ക്കില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ ഇടപെടലില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു. 


അതിനിടെ, അധികാരത്തില്‍ ഒരു പങ്ക് ആവശ്യപ്പെട്ട് സിപിഐയും രംഗത്തുവന്നു. കക്ഷിനില എല്‍ഡിഎഫ് -17. (കേരള കോണ്‍ഗ്രസ് എമ്മിന് 10, സി.പി.എമ്മിന് 6, സി.പി.ഐ 1) യുഡിഎഫ് -8, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില. സിപിഎമ്മും കേരള കോണ്‍ഗ്രസും അധികാരം പങ്കിട്ടെടുക്കമ്പോള്‍ തങ്ങള്‍ക്കും അര്‍ഹമായ സ്ഥാനം വേണെമെന്നാണ് സിപിഐയുടെ ആവശ്യം. നഗരസഭയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും സിപിഐയെ തഴയുന്നുവെന്ന പരാതിയും സിപിഐയ്ക്കുണ്ട്. ഒരു വര്‍ഷം വൈസ് ചെയര്‍മാന്‍ പദവിയോ 3 വര്‍ഷം പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനമോ വേണമെന്നാണ് സിപിഐയുടെ ആവശ്യം. ഇടഞ്ഞു നില്‍ക്കുന്ന സി.പി.ഐ ആവശ്യപ്പെടുന്ന പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം കൊടുക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള വേദിയാണ് യോഗമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കുമെന്നും സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം തോമസ് വി.റ്റി പറഞ്ഞു. 


സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ മല്‌സരിച്ച് വിജയിച്ച ഏക അംഗം ബിനു പുളിക്കക്കണ്ടമാണ്. ബിനു ചെയര്‍മാനാകുമെന്നാണ് ആദ്യ കാലങ്ങളില്‍ കരുതിയിരുന്നതെങ്കിലും എന്നാല്‍ സിപിഎമ്മിന് ബിനുവിനോട് മതിപ്പില്ല. നഗരസഭാ യോഗത്തിലുണ്ടായ കയ്യാങ്കളിയില്‍ കേരള കോണ്‍ഗ്രസ് എമ്മിനും ബിനു അനഭിമതനാണ്. നിലവില്‍ വൈസ് ചെയര്‍പേഴ്‌സണായ സീജി പ്രസാദിനെ ചെയര്‍പേഴ്‌സണ്‍ ആക്കുമെന്നാണ് സൂചന.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments