Latest News
Loading...

മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി റാലിയും സമ്മേളനവും നടത്തി

കാവുംകണ്ടം : ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും സമ്മേളനവും നടത്തി. മിഷൻ ലീഗ് അംഗങ്ങൾ റെഡ്, ബ്ലൂ, ഗ്രീൻ എന്നീ ഹൗസ് അടിസ്ഥാനത്തിൽ കാവുംകണ്ടം ടൗണിലേക്ക് വർണ്ണശബളമായ റാലി നടത്തി. മുത്തുക്കുടകളും മിഷൻ ലീഗ് പതാകകളുമേന്തി കുഞ്ഞു മിഷനറിമാർ ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളും മുഴക്കി റാലി വർണ്ണാഭമാക്കി. കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം ഫ്ലാഗ് ഓഫ്‌ ചെയ്ത് മിഷൻ ലീഗ് റാലി ഉദ്ഘാടനം ചെയ്തു. ഏറ്റവും മനോഹരമായ റാലിക്ക് ബ്ലൂ ഹൗസ്, ഗ്രീൻഹൗസ്, റെഡ് ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, ആര്യ പീടികയ്ക്കൽ, ഡെന്നി മുണ്ടിയാവിൽ, ജിയാ കൂറ്റക്കാവിൽ, എവുലിൻ കല്ലാനിക്കുന്നേൽ, എമ്മാനുവേൽ കോഴിക്കോട്ട്, അജോ ബാബു വാദ്യാനത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments