Latest News
Loading...

ളാലം മഹാദേവ ക്ഷേത്രത്തിൽ ഉത്സവം; കൊടിയേറ്റ് ഇന്ന്

പാലാ: ളാലം മഹാദേവ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് തുടങ്ങും. രാത്രി 8ന്
തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി, മേൽശാന്തി ശ്രീകാന്ത് വാസുദേവർ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്
ചടങ്ങുകൾ. പഞ്ചാലങ്കാര ക്രിയ എ.ആർ. തങ്കച്ചൻ അമ്പലപ്പുറത്ത്.
ചുറ്റുവിളക്ക്, കലവറ വിഭവ സമർപ്പണം എന്നിവയും നടക്കും.
       

ജോസ് കെ.മാണി എം.പി.നിർവ്വഹിക്കും. ഉപദേശക സമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിക്കും. സന്തോഷ് ഗംഗ സ്മാരക
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും നടക്കും.
ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി.നായർ മുഖ്യാതിഥിയാകും.ഉപദേശക സമിതി സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ, മുനി.കൗൺസിലർ പ്രൊഫ.സതീഷ് ചൊള്ളാനി,ഉപദേശക സമിതി വൈസ് പ്രസിഡന്റ് നാരായണൻകുട്ടി അരുൺ നിവാസ് എന്നിവർ സംസാരിക്കും. തുടർന്ന് വിനോദ് സൗപർണ്ണിക, കാശിനാഥ് സൗപർണ്ണിക എന്നിവരുടെ സോപാന സംഗീതം.
           ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം നടന്നു.
റവന്യു, പോലീസ്, ഫയർ, ഹെൽത്ത്,
പൊതുമരാമത്ത്,വൈദ്യുതി,
 വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ പുത്തൂർ പരമേശ്വരൻ നായർ, അഡ്വ. രാജേഷ് പല്ലാട്ട് തുടങ്ങിയവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments