Latest News
Loading...

വരുമാനക്കുറവ് പറയുമ്പോഴും ബസ് നിര്‍ത്താന്‍ മനസ്സില്ല

നഷ്ടക്കണക്കുകള്‍ പെരുകുന്ന കെഎസ്ആര്‍ടിസിയില്‍ ചില ജീവനക്കാരുടെ നിലപാടുകള്‍ എരിതീയിലെ എണ്ണയാകുന്നു. ആവശ്യത്തിന് യാത്രക്കാരില്ലാതെ നഷ്ടത്തിലോടുന്ന ബസുകള്‍ പോലും യാത്രക്കാരെ കയറ്റാന്‍ തയാറാകാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ഈരാറ്റുപേട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ കൈനീട്ടിയ യാത്രക്കാരനെ കയറ്റാതെ പോയത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് സെക്രട്ടറി സജി കൊട്ടാരം പരാതി നല്കി. 



ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മുണ്ടക്കയത്തേയ്ക്ക് പുറപ്പെട്ട ബസ് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നില്‍വച്ച് ഒരു യാത്രക്കാരന്‍ കൈ കാട്ടിയെങ്കിലും നിര്‍ത്താന്‍ ഡ്രൈവര്‍ തയാറായില്ല. കണ്ടക്ടര്‍ പറഞ്ഞിട്ടും ഡ്രൈവര്‍ ധാര്‍ഷ്ട്യത്തോടെ മുന്നോട്ട് പോയെന്ന് ബസില്‍ യാത്രക്കാരനായിരുന്ന സജി പറഞ്ഞു. സീറ്റിംഗ് യാത്രക്കാര്‍ പോലുമില്ലാതെ ഓടിയ ബസിലാണ് സംഭവം നടന്നത്. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേയ്ക്ക് പോകുന്ന കോര്‍പേറേഷനിലെ ജീവനക്കാര്‍ ഇങ്ങനെ കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സജി പറഞ്ഞു. 

തുടര്‍ന്ന് പൂഞ്ഞാറിലെത്തിയ സജി ഡിപ്പോയില്‍ ഫോണ്‍ വിളിച്ച് ഇക്കാര്യത്തില്‍ പരാതി പറഞ്ഞു. വിഷയത്തില്‍ കര്‍ശനമായ നടപടികള്‍ ആവശ്യപ്പെട്ട് ഇതുമായി മുന്നോട്ട് പോകുമെന്ന് സജി വ്യക്തമാക്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments