Latest News
Loading...

കോട്ടയം ജില്ലാ ക്ഷീരസംഗമം ആരംഭിച്ചു

കിടങ്ങൂര്‍ : ക്ഷീരവികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കോട്ടയം ജില്ലയിലെ വിവിധ ക്ഷീരസംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ കുമ്മണ്ണൂര് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ കിടങ്ങൂരില്‍ ജില്ല ക്ഷീരസംഗമം ആരംഭിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് കുമ്മണ്ണൂര്‍ ക്ഷീരസംഘം പ്രസിഡന്റ് ബെന്നി കാരമല പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന കന്നുകാലി പ്രദര്ശന മത്സരം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടക്കല്‍ ഉത്ഘാടനം ചെയ്തു. 


കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കിഴക്കോലില്‍, ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ശാരദ സി ആര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ വിജി വിശ്വനാഥ്, ക്ഷീരവികസ ഓഫീസര്‍ കണ്ണന്‍ എം വി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധു വിശ്വന്‍, അനീഷ് പന്തമാക്കല്‍, ടി എം ജോര്‍ജ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വിജയന്‍ കെ ജി, ലൈസാമ്മ, മില്‍മ റീജിയണല്‍ യൂണിയന്‍ അംഗങ്ങളായ സോണി ഈറ്റക്കന്‍, ജോമോന്‍ മറ്റം, ജോണി ജോസഫ്, ക്ഷീരസംഘം പ്രസിഡന്റമാരായ ജോഷി മാത്യു തേങ്ങാനച്ചാലില്‍, പി കെ ദേവദാസ്, അനില, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ അഖില്‍ ദേവ് എന്നിവര്‍ സംബന്ധിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കറവപ്പശുക്കള്‍, കിടാരികള്‍, കന്നുകുട്ടികള്‍ ഉള്‍പ്പെടെ നൂറോളം ഉരുക്കള്‍ പങ്കെടുത്തു.തുടര്‍ന്ന് വേദി ഒന്നില്‍ (കിടങ്ങൂര്‍ സെന്റ് മേരീസ് പാരിഷ് ഹാള്‍ ) ക്ഷീരമേഖലയിലെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിജ്ഞാനപ്രദമായ ഡയറി ക്വിസ് 'ക്ഷീരസമസ്യ' സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്ട്രോള്‍ ഓഫീസര്‍ ജാക്വിലിന്‍ ഡൊമിനിക് നേതൃത്വത്തില്‍ നടന്ന ക്ഷീരസമസ്യ അവതരണത്തിലെ വ്യത്യസ്തത കൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
വേദി രണ്ടില്‍ (കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഹാള്‍) ക്ഷീരസഹകരണ സഭ ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് നിര്‍മല ജിമ്മി ഉത്ഘാടനം ചെയ്തു .കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രെസിഡന്റ് ഹേമ രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷീരവികസനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജ രാധ കൃഷ്ണന്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജിജി മോന്‍ അഞ്ചാനി , ബിജു തോമസ്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സിബി സിബി, ഇ എം ബിനു, മിനി ജെറോം ക്ഷീരസംഘം പ്രസിഡന്റുമാരായ കെ ചക്രപാണി, ഫിലിപ്പ് സ്‌കറിയ, വി കെ സതീഷ് കുമാര്‍, അമ്പിളി, സിറിയക് ക എസ് എന്നിവര്‍ പങ്കെടുത്തു. 

ക്ഷീരസഹകരണ സംഘങ്ങളും ആഡിറ്റു എന്ന വിഷയത്തില്‍ സഹകരണവകുപ്പ് റിട്ടയേര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് പി കൃഷ്ണരാജ് ക്ലാസുകള്‍ നയിച്ചു.
തുടര്‍ന്ന് നടന്ന ക്ഷീരശാസ്ത്രസഭ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ മേഴ്സി ജോണ്‍ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോബി ജോമി, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടീന മാളിയേക്കല്‍, കുഞ്ഞുമോള്‍ ടോമി, രസ്മി രാജേഷ്, പി യു മാത്യു, ബാലന്‍ ചെട്ടിയാര്‍ , സജീവ് കെ പി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട ക്ഷീരകര്‍ഷകരും കേരള വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും പങ്കെടുത്ത മുഖാമുഖം പരിപാടി നടത്തപ്പെട്ടു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments