Latest News
Loading...

ജില്ലാ ക്ഷീരസംഗമം നാളെ

കോട്ടയം: ക്ഷീരവികസനവകുപ്പ്, ക്ഷീരസഹകരണ സംഘങ്ങൾ, മിൽമ, കേരള ഫീഡ്സ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമം നാളെ (ഡിസംബർ 22) രാവിലെ 10ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കിടങ്ങൂർ സെന്റ് മേരീസ് പള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.


മികച്ച ക്ഷീരസംഘങ്ങൾക്കുള്ള പുരസ്‌കാരം സഹകരണ-സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്യും. ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കും. ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകയെ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആദരിക്കും. മികച്ച യുവകർഷകരെ എം.പി.മാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി എന്നിവർ ആദരിക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന എസ്.സി/ എസ്.ടി കർഷകനെ ആന്റോ ആൻണി എം.പി. ആദരിക്കും.


എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, മാണി സി. കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ക്ഷീരക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, മിൽമ ചെയർമാൻ എം.ടി. ജയൻ, കേരള ഫീഡ്സ് എം.ഡി. ഡോ. ബി. ശ്രീകുമാർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, സ്വാഗതസംഘം വൈസ് ചെയർമാൻ അശോക് പൂതമന തുടങ്ങിയവർ പങ്കെടുക്കും.


ക്ഷീരവികസനവകുപ്പ് പ്ലാനിംഗ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യു റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചയ്ക്ക് 12ന് ക്ഷീരോത്പാദനം ആദായകരമാക്കൽ, പാൽ ഉത്പാദന മികവിന് പ്രവർത്തനങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ക്ഷീരകർഷക സെമിനാർ നടക്കും. കുമണ്ണൂർ ക്ഷീരോത്പാദക സഹകരണസംഘമാണ് സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments