Latest News
Loading...

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് റോഡ് സൗന്ദര്യവല്‍ക്കരണ പദ്ധതി ആരംഭിച്ചു.

കിടങ്ങൂര്‍ : പൊതുനിരത്തുകളിലെ മാലിന്യം നീക്കം ചെയ്ത് റോഡ് ആകര്‍ഷകമാക്കുന്നതിന്‍റെ ഭാഗമായി കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയിലെ ചേര്‍പ്പുങ്കല്‍ മുതല്‍ കിടങ്ങൂര്‍ കട്ടച്ചിറ വരെയുള്ള ഭാഗം കാടുവെട്ടി തെളിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചെടികള്‍ വച്ചു പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കിടങ്ങൂര്‍ പഞ്ചായത്തിന്‍റെ ഭാഗമായ ചേര്‍പ്പുങ്കല്‍ മുതല്‍ കട്ടച്ചിറ വരെയുള്ള ഭാഗമാണ് സൗന്ദര്യവല്‍ക്കരണം നടത്തുന്നത്. പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന തൊഴിലാളികളും വിവിധ സന്നദ്ധസംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും വ്യാപാരി വ്യവസായ സംഘടനകളുടെയും റോഡ് സൈഡിലെ താമസക്കാരുടെയും സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 


ആദ്യ ഘട്ടത്തില്‍ റോഡ് സൈഡിലെ കാടുകള്‍ വെട്ടി തെളിച്ച് പ്ലാസ്റ്റിക് ഉള്‍‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചെടികള്‍ വച്ച് പിടിപ്പിക്കുക തുടര്‍ പരിപാലനം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടുകൂടിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഇതിനായി നാല് ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ചേര്‍പ്പുങ്കല്‍ മുതല്‍ കട്ടച്ചിറ വരെയുള്ള റോഡ് സൈഡില്‍ ശുചിമുറി മാലിന്യം ഉള്‍‍പ്പെടെയുള്ള വസ്തുക്കള്‍ നിക്ഷേപിക്കുന്നത് പതിവായിരുന്നു. കിടങ്ങൂര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തിയില്‍ മുത്തോലി പഞ്ചായത്ത് ആണ്ടൂര്‍ കവല വരെ പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി നടത്തുന്ന റോഡ് സൌന്ദര്യവല്‍ക്കരണ പദ്ധതിയെ മാതൃകയാക്കിയാണ് കിടങ്ങൂര്‍ പഞ്ചായത്ത് ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. റോഡ് സൌന്ദര്യവല്‍ക്കരിക്കുന്നതിനോടൊപ്പം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുവാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. റോഡ് സൌന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബോബി മാത്യു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ്‍ മോന്‍ മുണ്ടയ്ക്കല്‍ വൈസ് പ്രസിഡന്റ് ഹേമ രാജു, റ്റീന മാളിയേക്കല്‍, ലൈസമ്മ ജോര്‍ജ്ജ്, കുഞ്ഞുമോള്‍ ടോമി, മിനി ജെറോം, സുനി അശോകന്‍, വിജയന്‍ കെ ജി, സുരേഷ് പി ജി, ചേര്‍പ്പുങ്കല്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ടോമി അഞ്ചേരില്‍, ശ്രീ ഫിലിപ്പ് മഠത്തില്‍, ശ്രീ ഷാബു കടുതോടില്‍, ശ്രീ സ്റ്റാന്‍ലി ഇല്ലിമൂട്ടില്‍, ഡെന്നിച്ചന്‍ കാരാമയില്‍, സെക്രട്ടറി രാജീവ് എസ് കെ , അസിസ്റ്റന്റ് സെക്രട്ടറി ശ്രീ അനീഷ്‍കുമാര്‍ റ്റി എന്നിവര്‍ സംസാരിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments