Latest News
Loading...

കെ.എം. മാണി മെമ്മോറിയൽ കർഷക അവാർഡ്

മീനച്ചിൽ താലൂക്കിൽ കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കാർഷിക കാർഷികേതര ദീർഘകാല വായ്പകൾ നൽകി വരുന്ന സ്ഥാപനമാണ് മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്. ബാങ്കിന്റെ 57 മത് വാർഷിക പൊതുയോഗം 2022 ഡിസംബർ 23-ാം തീയതി വെള്ളിയാഴ്ച 3.30 പി.എം. ന് പാലാ വ്യാപാരഭവനിൽ വെച്ചു നടത്തപ്പെടുന്നതാണ്. ബാങ്ക് പ്രസിഡന്റ് ശ്രീ. കെ.പി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തന്നാണ്ട് വരവു ചെലവു കണക്കുകളും അടുത്ത വർഷത്തെ ബഡ്ജറ്റും ബൈലോ ഭേദഗതികളും സെക്രട്ടറി ജോസിയ ജോസഫ് അവതരിപ്പിക്കുന്നതാണ്. 

ഇവ പാസ്സാക്കിയതിനു ശേഷം ബാങ്ക് ഈ വർഷം ഏർപ്പെടുത്തിയ കെ.എം. മാണി മെമ്മോറിയൽ ബസ്റ്റ് കർഷക അവാർഡുകൾ വിതരണം ചെയ്യുന്നതാണ്. ഒന്നാം സമ്മാനമായി 25000/ രൂപയും ഫലകവും പ്രശസ്തി പത്രവും, രണ്ടാം സമ്മാനമായി 15000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകുന്നതാണ്. ബാങ്ക് അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കർഷകർക്കാണ് അവാർഡുകൾ നൽകുന്നത്. ഇവ വിതരണം ചെയ്യുന്നത് കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അബ്രാഹം മാത്യു ആണ്. ബാങ്ക് അംഗങ്ങളുടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പുകളുടെ വിതരണവും മുഖ്യ പ്രഭാഷണവും ശ്രീ. ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും. യോഗത്തിന് ആശംസകൾ നേർന്നുകൊണ്ട് സഹകരണ രംഗത്തെ പ്രശസ്തരായ നേതാക്കൾ സംസാരിക്കുന്നതാണ്. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments