Latest News
Loading...

ലോക ചാംമ്പ്യൻ ജോബി മാത്യുവിനെ അരുവിത്തുറ പളളി ആദരിച്ചു.


: ഇരുപത്തിയെട്ട്  ലോക മെഡലുകൾ ഇന്ത്യയ്ക്കു വേണ്ടി നേടിയെടുത്ത അടുക്കം സ്വദേശി നെല്ലുവേലിൽ ജോബി മാത്യൂവിനെ അരുവിത്തുറ പള്ളി ആദരിച്ചു. സഹദാ ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പൊന്നാടയണിയിച്ചു. 

നൂറ്റിപ്പത്ത് സെന്റീമീറ്റർ മാത്രം ഉയരമുള്ള ജോബി പഞ്ചഗുസ്തി, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ബാന്റ്മിന്റൻ, നീന്തൽ, പവർലിഫ്റ്റിങ് തുടങ്ങിയ മത്സരയിനങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. അതിൽ തന്നെ പഞ്ചഗുസ്തിയിൽ ജനറൽ വിഭാഗത്തിലാണ് ലോക ചാംമ്പ്യനായത്. 

നല്ലതു മാത്രം ചിന്തിച്ച് ദൈവാശ്രയത്തിൽ കഠിന പ്രയത്നം നടത്തിയാൽ നേട്ടങ്ങൾ കൈവരിയ്ക്കാൻ സാധിക്കുമെന്ന് ജോബി പറഞ്ഞു. രാജ്യത്തിനു വേണ്ടി ഒളിംമ്പിക്സിൽ മെഡൽ നേടുകയും അതുപോലെ എവറസ്റ്റ് കൊടുമുടി കയറുകയുമാണ് ഇനിയുള്ള ജീവിതലക്ഷ്യമെന്ന് ജോബി സൂചിപ്പിച്ചു. അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments