Latest News
Loading...

ജനചേതന യാത്രയ്ക്ക് പാലായിൽ സ്വീകരണം നൽകി

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതന യാത്രയ്ക്ക് പാലായി സ്വീകരണം നൽകി. ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു നയിക്കുന്ന ജനചേതന യാത്രയ്ക്ക് പാലായിൽ സ്വീകരണം നൽകി. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും ലഹരിക്കും എതിരെയാണ് സംസ്ഥാന ലൈബ്രറി കൗൺസിൽ ജനചേതന യാത്ര സംഘടിപ്പിക്കുന്നത്. അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ, ശാസ്ത്ര വിചാര പുലരി പിറക്കാൻ എന്ന സന്ദേശം ഉണർത്തി കൊണ്ടാണ് തിരുവനന്തപുരം കാസർകോട് നിന്നും രണ്ടു മേഖല ജാഥകൾ ആരംഭിച്ചത്. 

പാലായിൽ എത്തിച്ചേർന്ന ജാഥ ജോസ് ഉദ്ഘാടനം ചെയ്തു. മീനച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോക്ടർ സിന്ധുമോൾ ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ലാലിച്ചൻ ജോർജ് അധ്യക്ഷനായിരുന്നു. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. മാണിസി കാപ്പി എംഎൽഎ സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു. മോൺസ്റ്റോസ് ഓഫ് എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

പാലാ മുനിസിപ്പാലിറ്റി സ്റ്റെയർമാൻ ആന്റോ ജോസ് പടിഞ്ഞാറക്കര ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്, സെക്രട്ടറി എൻ ചന്ദ്രബാബു, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് പി എം ജോസഫ്, പ്രൊഫസർ സതീഷ് ചൊള്ളാനി, ജോൺസൺ പുളിക്കീൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മുപ്പതാം തീയതി ഈ രണ്ടു മേഖല ജാഥകളും തൃശൂരിൽ സംഗമിക്കും. ജാഥയുടെ ഭാഗമായി നാടകം, സംഗീതശില്പം, എന്നീ കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments