Latest News
Loading...

ഡോക്ടറെ ചീത്ത വിളിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

 പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ വയലാറ്റ് പടിഞ്ഞാറ്റേതിൽ വീട്ടിൽ  ഗിരീഷ് എന്ന് വിളിക്കുന്ന ജയരാജ് കെ.വി (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ഭാര്യയുമായി  പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ എത്തുകയും, ഡ്യൂട്ടി ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഡോക്ടറെ ചീത്ത വിളിക്കുകയും ആയിരുന്നു. 

തുടർന്ന് ബഹളം വച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പാലാ, കിടങ്ങൂർ എന്നീ സ്റ്റേഷനുകളായി നാലു കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്. ഐ അശോകൻ എം.കെ, സി.പി.ഓ മാരായ ജോഷി ജോസഫ്, ബിനു കെ.എം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments