Latest News
Loading...

പിഡബ്ലിയു റോഡിൽ ഹിറ്റാച്ചിയിറക്കി. പ്രതിഷേധം


പാലാ കത്തീഡ്രൽ പള്ളിയുടെ സമീപത്തുകൂടി കടപ്പാട്ടൂർ ബൈപ്പാസിലേയ്ക്കുള്ള പിഡബ്ലിയു റോഡിൽ ഹിറ്റാച്ചിയിറക്കിയത് പ്രതിഷേധത്തിന് കാരണമായി. നിരത്തിൽ ഇറക്കുവാൻ അനുമതിയില്ലാത്ത വലിയ ഹിറ്റാച്ചിയാണ് രാത്രി എട്ടരയോടെ ഇവിടെ റോഡിൽ ഇറക്കിയത്. വാഹനത്തിൽ കൊണ്ടുവന്ന ഹിറ്റാച്ചിയുടെ ഉയരക്കൂടുതൽ കാരണം വൈദ്യുതി ലൈനിൽ തട്ടും എന്ന സ്ഥിതി വന്നു. തുടർന്ന് വാഹനം റോഡിൽ ഇറക്കുകയായിരുന്നു. 

കൂട്ടിയാനി റോഡിലെ നിർമ്മാണ സ്ഥലത്തേക്ക് റോഡിലൂടെ ഹിറ്റാച്ചി കൊണ്ടുപോകാൻ ആയിരുന്നു ശ്രമം. റോഡ് ടാറിംഗ് പൊളിയുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കുതർക്കവും ഉടലെടുത്തു. സ്ഥലം കൗൺസിലർ മായ രാഹുൽ സ്ഥലത്തെത്തി എന്നാൽ സ്വകാര്യ വ്യക്തി ഹിറ്റാച്ചി മാറ്റാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പോലീസെത്തി. ഒടുവിൽ പോലീസ് നിർദ്ദേശപ്രകാരം ഹിറ്റാച്ചി കൊണ്ടുവന്ന ലോറിയിൽ തന്നെ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments