മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ഹെൻറി ബേക്കർ സ്മാരക പ്രഭാഷണവും ക്രിസ്തുമസ് കരോളും നടത്തി. പ്രിൻസിപ്പൽ ഡോ. ജി എസ് ഗിരീഷ് കുമാർഅധ്യക്ഷനായിരുന്ന യോഗത്തിൽ ഫാ. ബോബി ജോസ് കട്ടികാട് മുഖ്യപ്രഭാഷകനായിരുന്നു. റവ. ഹെൻറി ബേക്കർജൂനിയർ എന്ന സഞ്ചാരിയുടെ സുവിശേഷമാണ് ഹെൻറി ബേക്കർ കോളേജ് സമൂഹത്തോട് സംവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. .
. റവ. റോയി പി തോമസ്,സ്റ്റാഫ് സെക്രട്ടറി ഡോ.സൗമ്യ പോൾ, IQAC കോഡിനേറ്റർ ഡോ.നിഷ ജോസഫ്, ഡോ. ബീനാ പോൾ എന്നിവർ പ്രസംഗിച്ചു. കോളേജ് ക്വയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ഗാനവിരുന്ന് ഏറെ ഹൃദ്യമായിരുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments