Latest News
Loading...

പാലാ ജനറൽ ആശുപത്രിക്കു നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം

പാലാ: പാലാ ജനറൽ ആശുപത്രിയെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം നേടുന്നതിനായി തെരഞ്ഞെടുത്തതായി മാണി സി കാപ്പൻ എം എൽ എ യെ  ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരള കർമ്മ പദ്ധതി - 2 ന്റെ ഭാഗമായി ആർദ്രം മിഷനിലൂടെ ആശുപത്രികളെ രോഗീസൗഹൃദമാക്കുന്ന കർമ്മ പരിപാടിയുടെ ഭാഗമായാണ് ആശുപത്രിയെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. 

ആശുപത്രിയുടെ ഗുണനിലവാരങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായകമാകും. ഇത് ആശുപ്രതിയുടെ സമഗ്രമായി പുരോഗതിക്കും ജനസേവനങ്ങളുടേയും ചികിൽസാ സൗകര്യങ്ങളുടേയും വലിയ രീതിയിലുള്ള മെച്ചപ്പെടുത്തലിനും ഇത് സഹായകര മാകുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ ഒരു യോഗം 28 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12.00 ന് ഓൺലൈനായി ചേരും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments