Latest News
Loading...

പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിൽ മാതൃദിനവും തിരുവാതിരയും

പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിൽ മാതൃദിനവും തിരുവാതിരയും വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന മാതൃദിനാഘോഷം കോട്ടയം ജില്ലാ കളക്ടർ പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭാ കൗൺസിലർ മായാ രാഹുൽ അധ്യക്ഷയായിരുന്നു. ഏറ്റുമാനൂരപ്പൻ കോളേജ് അസിസ്റ്റന്‍റ് പ്രൊഫസർ സരിത അയ്യർ മുഖ്യ പ്രഭാഷണം നടത്തി. 2022ലെ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര ജേതാവ് ഷീലാറാണി ജയചന്ദ്രൻ, ഭിന്നശേഷി ജീവനക്കാർക്കുള്ള അവാർഡ് ജേതാവ് രശ്മി അനിൽഎന്നിവരെ ആദരിച്ചു 

.മാതൃസമിതി പ്രസിഡന്‍റ് രജിത പ്രകാശ് , സ്കൂൾ മാനെജർ അഞ്ജലി ഗണേഷ്കുമാർ, വൈസ് പ്രിൻസിപ്പൽ തനൂജ പി. നായർ എന്നിവർ സംസാരിച്ചു. മാതൃസംഗമം, മെഗാതിരുവാതിര, മാതൃദിന സന്ദേശം അമ്മമാരുടെയും അധ്യാപികമാരുടെയും കലാപരിപാടികൾ, തിരുവാതിരപ്പുഴുക്ക് വിതരണം തുടങ്ങി വിവിധ പരിപാടികളും ഇതോടൊപ്പം നടന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments