Latest News
Loading...

ഈ ക്രിസ്തുമസിന് ഫ്രഞ്ച് പേസ്ട്രി രുചി ഭേദവും

പതിവ് രുചികളിൽ നിന്നും വ്യത്യസ്തമായി ക്രിസ്മസ് മധുരതരമാക്കാൻ ഫ്രഞ്ച് പേസ്ട്രി കേക്കുക്കളും ഇത്തവണ പാലായിലെത്തി. പാലാ ബേക്കേഴ്സാണ് രുചികരമായ ഫ്രഞ്ച് പേസ്ട്രിയുടെ വെറൈറ്റി അവതരിപ്പിക്കുന്നത്.

 ക്രിസ്മസ് കേക്ക് വിപണികൾ സജീവമായതോടെ പാലായ്ക്ക് ചിരപരിചിതമല്ലാത്ത രുചി വൈവിധ്യമാണ് ഇത്തവണ പാലാ ബേക്കേഴ്സ് അവതരിപ്പിക്കുന്നത്. ഫ്രഞ്ച് പേസ്ട്രി വെറൈറ്റികളായ ഫ്രഞ്ച് ഓപ്പറ, റഷ്യൻ ഹണി കേക്കുകൾ, ടിറാമിസു, ബെൽജിയം ചോക്ലേറ്റ് കേക്ക്, മാക്രോൺസ്, തുടങ്ങിയ രുചി ഭേദങ്ങളാണ് പാലാ ബേകേഴ്‌സിലുള്ളത്.


ഫ്രഞ്ച് ഓപ്പറയ്ക്ക് 35 മുതൽ 40 ശതമാനം വരെ ബട്ടർ കണ്ടൻ്റ് കൂടുതലാണ്. ബെൽജിയം ചോക്ലേറ്റ് കേക്കിൽ കൊക്കോ കണ്ടൻ്റാണ് അധികമായുള്ളത്. ബദാം പൊടി ഉപയോഗിച്ചാണ് കേക്ക് സ്പഞ്ച് തയ്യറാക്കുന്നത്. ഫ്രഞ്ച് പേസ്ട്രി ലെയറുകളായിട്ടാണ് തയ്യാറാക്കുന്നത്. ഓരോ ലെയറുകളിലും വ്യത്യസ്ത ഫ്ലേവറുകളാണ് ഉപയോഗിക്കുന്നത്. കസ്റ്റമേഴ്സിൻ്റെ താല്പര്യർത്ഥം വിവിധ അളവുകളിലുള്ള കേക്കുകളും ലഭിക്കും 

1200 രൂപയാണ് ഫ്രഞ്ച് ഒപ്പറയുടെ വില .റഷ്യൻ ഹണിയുടെ വില 1500 രൂപയും. ടിറാ മുസുവിന് 1200 ആണ് വില. ആദ്യമായാണ് ഫ്രഞ്ച് പേസ്ട്രി പാലായിൽ ലഭ്യമാകുന്നതെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments