Latest News
Loading...

ആൻ്റോ പടിഞ്ഞാറേക്കരയ്ക്ക് യാത്രയയ്പ്പ് നൽകി.


നഗരസഭാ ചെയർമാൻ പദവിയിൽ നിന്നും ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്നും ചുമതല ഒഴിഞ്ഞ ആൻ്റോ പടിഞ്ഞാറേക്കരയ്ക്ക് കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി ജീവനക്കാർ യാത്രയയ്പ്പ് നൽകി.

ജനറൽ ആശുപത്രി രോഗീ സൗഹൃദമാക്കുകയും ദേശീയ അംഗീകാരത്തിനും കായ്കല്പ അവാർഡിനുമാ യുള്ള ആദ്യ ഘട്ട നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്ത ശേഷമാണ് പദവി ഒഴിഞ്ഞിരിക്കുന്നതെന്ന് ആൻ്റോ ജോസ്പടിഞ്ഞാറേക്കര പറഞ്ഞു -


.മുഴുവൻ ഒ.പി.വിഭാഗങ്ങളും പുതിയ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ട് ഷിഫ്ട് ഡയയാലിസിസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു എന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.ജില്ലയിൽ പുതിയ നവീന മന്ദിരങ്ങൾ മാത്രമുള്ള ഏക സർക്കാർ ആശുപത്രിയും പാലാ ജനറൽ ആശുപത്രി മാത്രമാണ്. പഴയ കാഷ്വാലിറ്റി ബ്ലോക്ക് പെയ്ൻ്റിംഗ് നടത്തി മോടിപിടിപ്പിക്കുന്നതിനും ആശുപത്രി ലാബ് നവീകരിക്കുന്നതിനും ആശുപത്രി മുറ്റം ടൈൽ വിരിക്കുന്നതിനും തുടക്കം കുറിച്ചു കഴിഞ്ഞു.
ഒ .പി തിരക്ക് കുറയ്ക്കുന്നതിനും രജിസ്ട്രേഷനും ഡോക്ടറെ കാണുന്നതിന് മുൻകൂട്ടി സമയം നിശ്ചയിക്കുന്നതിനും സാദ്ധ്യമാക്കും വിധം ഇ-ഹെൽത്ത് പദ്ധതിക്കായുള്ള നടപടികളും പൂർത്തിയായി കഴിഞ്ഞതായി ആൻ്റോ അറിയിച്ചു. കൂടുതൽ ഉപകരണങ്ങൾക്കായും നടപടി സ്വീകരിച്ചു.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ. ഷമ്മി രാജൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ, ആർ.എം.ഒ.ഡോ.അരുൺ, ലേ സെക്രട്ടറി അബ്ദുൾ റഷീദ്, ഡോ: വി.ആർ.രാജേഷ് , മാനേജിംഗ് കമ്മിറ്റി അംഗംജയ്സൺ മന്തോട്ടം എന്നിവർ പ്രസംഗിച്ചു.
ആശുപത്രി ജീവനക്കാരുടെ ഉപഹാരം അൻ്റോയ്ക്ക് സമർപ്പിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments