Latest News
Loading...

പൂഞ്ഞാറിൽ ഊർജ്ജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും നടന്നു

പൂഞ്ഞാർ: പ്രകൃതിയിലെ ഊർജ്ജ വിഭവങ്ങളുടെ അമിത ഉപഭോ​ഗവും ചൂഷണവും മൂലം ആ​ഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വർധിക്കാനിടയാക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ചൂഷണങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനുള്ള ബോധവത്ക്കരണ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. ‌

ഇതിന്റെ ഭാ​ഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൻ്റെയും, ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളേജ് ഔട്ട് റീച്ച് ഏജൻസിയായ ഹോപ്സിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ഊർജ്ജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും നടന്നത്.



എനർജി മാനേജ്മെൻറ് സെൻ്റർ കേരളയുടെയും, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ഡവലപ്പ്മെൻ്റിൻ്റെയും സഹകരണത്തോടെ നടത്തുന്ന ഊർജ്ജ കിരൺ 2022-23 പദ്ധതിയുടെ ഭാഗമായാണ് പരിപാടികൾ നടന്നത്. ഊർജ്ജ വിഭവങ്ങളുടെ അമിത ഉപഭോ​ഗവും ചൂഷണവും തടയുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുവാനും വ്യാപകമാക്കി ഉപയോ​ഗപ്പെടുത്തുവാനും ഉള്ള ബോധവത്ക്കരണം പൊതുജനങ്ങൾക്ക് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പനച്ചികപ്പാറയിൽ നിന്നും ആരംഭിച്ച ഊർജ്ജ സംരക്ഷണ റാലി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ നോബിൾ ഫ്ലാ​ഗ് ഓഫ് ചെയ്തു. സമ്മേളനത്തിൽ ചേർപ്പുങ്കൽ ബി വി എം കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അദ്ധ്യക്ഷനായിരുന്നു. റാലിക്ക് ശേഷം ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും ,ഒപ്പ് ശേഖരണവും നടത്തി. ചേർപ്പുങ്കൽ ബി.വി.എം. ഹോളിക്രോസ് കോളേജ് സോഷ്യൽവർക്ക് വിഭാ​ഗം അദ്ധ്യാപകരായ റവ.ഡോ. സി. ബിൻസി അറയ്ക്കൽ, സജോ ജോയി, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments