Latest News
Loading...

ധർണ്ണ നടത്തി

ഈരാറ്റുപേട്ട  നഗര സഭ പരിധിയിൽ ആരംഭിക്കുന്ന വെല്‍നെസ് സെന്റര്‍ കടുവമുഴിയിൽ നിന്നും മാറ്റുന്നതിനെതിരെ  സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.  കടുവമുഴിയിൽ ചേർന്ന സമരം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു.. 2 വെല്‍നെസ് സെന്ററുകളാണ് നഗരസഭാ പരിധിയില്‍ അനുവദിച്ചത്. കടുവാമൂഴിയിലും നടയ്ക്കലിലും  ഇത് ആരംഭിക്കുമെന്നണ് നഗരസഭ അറിയിച്ചിരുന്നത്. 


.ഇതിനായി കടുവമുഴി ഭാഗത്ത് നിന്നും 4 കെട്ടിട ഉടമകളാണ് ക്വാട്ടെഷൻ നൽകിയത്. ഇതിൽ ഒരു കെട്ടിട ഉടമ മാസ വാടക തൂക തെറ്റായി നൽകിയതിനെ തുടർന്ന് ക്വാട്ടെഷൻ പിൻവലിച്ചു. ബാക്കിയുള്ളതിൽ ഏറ്റവും കുറവ് തുകയായ 36000 രൂപ കടുവമുഴി ഭാഗത്തെ കെട്ടിട ഉടമയാണ് നൽകിയിരുന്നത്.എന്നാൽ ഇ ക്വാട്ടെഷൻ ഒഴിവാക്കികൊണ്ട് മാസ വാടക 40000 രൂപ നൽകിയിരിക്കുന്ന ലീഗ് നേതാവിന്റെ ഉടമസ്ഥായിലുള്ള കെട്ടിടം തിരഞ്ഞെടുക്കുവനാണ് ഭരണ സമിതി തീരുമാനിച്ചത്. ഇതിനെതിരെ യുഡിഫിലെ മൂന്ന് കൗൺസിലർമാർമാരും രംഗത്ത് വന്നിരുന്നു.ഇതിൽ വൻ സാമ്പത്തിക അഴിമതിയുണ്ടെന്നും സിപിഐഎം ആരോപിച്ചു. 

യോഗത്തിന് ലോക്കൽ കമ്മിറ്റി അംഗം വിപി അബ്‌ദുൾ സലാം അധ്യക്ഷനായി. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജീവ് ഹമീദ്, കെ എൻ ഹുസൈൻ, പി പി ഹുസ്സൈൻ, പി ബി ഫൈസൽ, സുരേഷ് ഒലിക്കാൻ, മാഹിൻ സലിം, പി എ ഷെമീർ, നഗര സഭ കൗൺസിലർമാരായ അനസ് പാറയിൽ, സജീർ ഇസ്മയിൽ, കെ പി സിയാദ്, ഹബീബ് കപ്പിത്തൻ, റിസ്വാന സവാദ്, സുഹാന ജിയാസ് എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments